• Tue. Aug 26th, 2025

24×7 Live News

Apdin News

ക്രിക്കറ്റ് ബാറ്റുകള്‍ക്കുളളില്‍ കഞ്ചാവ് നിറച്ചു കടത്തിയ പശ്ചിമ ബംഗാള്‍ സ്വദേശി അറസ്റ്റില്‍

Byadmin

Aug 26, 2025



ആലപ്പുഴ: ക്രിക്കറ്റ് ബാറ്റിനുള്ളില്‍ കഞ്ചാവ് കടത്തിയ ഇതരസംസ്ഥാനക്കാരനായ യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു.

ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.പശ്ചിമ ബംഗാള്‍ സ്വദേശി റബിഹുല്‍ ഹഖ് ആണ് അറസ്റ്റിലായത്.

16 ഓളം ക്രിക്കറ്റ് ബാറ്റുകള്‍ക്കുള്ളിലാണ് കഞ്ചാവ് നിറച്ചിരുന്നത്. 15 കിലോയോളം കഞ്ചാവാണ് എക്സൈസ് സംഘം പിടികൂടിയത്.

ക്രിക്കറ്റ് ബാറ്റിനുള്ളില്‍ കഞ്ചാവ് കടത്തുന്നതായി എക്‌സൈസിന് രഹസ്യവിവരം കിട്ടിയിരുന്നു. തുടര്‍ന്ന് എക്‌സൈസ് സംഘം റെയില്‍വേ സ്റ്റേഷനില്‍ ഇയാളെ കാത്തുനിന്ന് പിടികൂടി.

 

By admin