പാലക്കാട്: ക്രിസ്തുമസ് പുതുവത്സരാഘോഷത്തിനിടെ മണ്ണാര്‍ക്കാട് കല്ലടി എംഇഎസ് കോളേജില്‍ സംഘര്‍ഷം.കോളേജ് യൂണിയന്‍ സംഘടിപ്പിച്ച ആഘോഷത്തില്‍ ബാന്റ് ഉപയോഗിക്കുന്നതിന് വിലക്കുണ്ടായിരുന്നു.
എന്നാല്‍ വിലക്ക് ലംഘിച്ച് ബാന്റ് സംഘത്തെ ക്യാമ്പസിനകത്ത് പ്രവേശിപ്പിച്ചതോടെ പൊലീസ് തടഞ്ഞു.ഇതോടെ വിദ്യാര്‍ത്ഥികള്‍ പൊലീസുമായി ഉന്തും തള്ളുമായി.ഗേറ്റ് പൂട്ടി പൊലീസിനെതിരെ പ്രതിഷേധിച്ചു.
തുടര്‍ന്ന് കൂടുതല്‍ പൊലീസ് സ്ഥലത്തെത്തി ബാന്റ് സംഘത്തെയും വിദ്യാര്‍ത്ഥികളെയും ബലം പ്രയോഗിച്ച് ഗേറ്റിന് പുറത്താക്കി. ഈ പശ്ചാത്തലത്തില്‍ കോളേജിന് പുറത്താണ് ബാന്റ് ഉപയോഗിച്ചത്.