റായിപൂര്‍ : ക്രിസ്ത്യന്‍ മിഷണറിമാര്‍ക്ക് മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് ഛത്തീസ് ഗഢിലെ മാവോയിസ്റ്റ് നേതാവ്. മാവോയിസ്റ്റുകള്‍ വലിയ തലവേദന സൃഷ്ടിക്കുന്ന ഛത്തീസ് ഗഢിലെ ദന്തേവാദയിലുള്ള മുന്‍ ഡിവിഷണല്‍ കമാന്‍ഡര്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇതോടെ വലിയൊരു ചോദ്യത്തിന് ഉത്തരം കിട്ടുക കൂടിയാണ്. പൊലീസുകാര്‍ക്ക് പോലും കടന്നു ചെല്ലാന്‍ കഴിയാത്ത ഉള്‍നാടന്‍ വനപ്രദേശങ്ങളിലേക്ക് ക്രിസ്ത്യന്‍ മിഷണറിമാര്‍ എത്തുന്നത് ഈ മാവോയിസ്റ്റുകളുടെ സഹായത്തോടെയാണെന്ന് പറയപ്പെടുന്നു. ഒരു മലയാളം ടിവി ചാനലിന്റെ റിപ്പോര്‍ട്ടറാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. നേരിട്ട് മാവോയിസ്റ്റ് നേതാവുമായി അഭിമുഖം നടത്തിയാണ് മലയാളം ടിവി ചാനലിന്റെ റിപ്പോര്‍ട്ടര്‍ ഈ ഞെട്ടിപ്പിക്കുന്ന കണ്ടെത്തല്‍ നടത്തിയിരിക്കുന്നത്.
ഛത്തീസ് ഗഢിലെ മാവോയിസ്റ്റ് സാന്നിധ്യമുള്ള റായിപൂര്‍, ജബല്‍പൂര്‍, ദന്തേവാദ എന്നിവിടങ്ങിലെ മാവോയിസ്റ്റ് സംഘടനകളുമായി ക്രിസ്ത്യന്‍ മിഷണറിമാര്‍ക്ക് അടുത്ത ബന്ധമാണുള്ളത്. മാവോയിസ്റ്റുകള്‍ക്ക് ഈ ക്രിസ്ത്യന്‍ മിഷണറികളില്‍ നിന്നും സാമ്പത്തിക സഹായം ഉള്‍പ്പെടെ ലഭിക്കുന്നുണ്ട്. ഛത്തീസ് ഗഢിലെ ബീജാപൂര്‍ ജില്ലയിലെ പാര്‍ഷോളി ഗ്രാമത്തില്‍ നിന്നുള്ള മാവോയിസ്റ്റ് മുന്‍ ഡിവിഷണല്‍ കമാന്‍ഡറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സുരക്ഷാ കാരണങ്ങളാല്‍ ഇദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. ദന്തേവാദയില്‍ 2015ല്‍ കീഴടങ്ങിയ ഇദ്ദേഹം ഇപ്പോള്‍ സര്‍ക്കാര്‍ പുനരധിവാസ കേന്ദ്രത്തിലാണ് താമസിക്കുന്നത്.
ക്രിസ്ത്യന്‍ മിഷിണറിമാരുമായി ചേര്‍ന്ന് മാവോയിസ്റ്റുകള്‍ പ്രവര്‍ത്തിക്കാറുണ്ടെന്നും ഈ മാവോയിസ്റ്റ് നേതാവ് പറയുന്നു. പൊലീസുകാര്‍ക്ക് പോലും കടന്നു ചെല്ലാന്‍ കഴിയാത്ത ഛത്തീസ് ഗഢിലെ ആദിവാസി ഗോത്രവിഭാഗങ്ങള്‍ താമസിക്കുന്ന ഉള്‍ക്കാടുകളിലെ പ്രദേശങ്ങലിലേക്ക് ക്രിസ്ത്യന്‍ മിഷണറിമാര്‍ എത്തുന്നത് ഈ മാവോയിസ്റ്റുകളുടെ പിന്തുണയോടെയാണ്. സര്‍ക്കാരിനോ പൊലീസ് സംവിധാനങ്ങള്‍ക്കോ കടന്നുചെല്ലാന്‍ കഴിയാത്ത ദുര്‍ഘടമായ വനപ്രദേശങ്ങളാണ് ദന്തേവാദയും മറ്റും. മാവോയിസ്റ്റുകളുടെ ഈറ്റില്ലമായി അറിയപ്പെടുന്ന പ്രദേശങ്ങളാണിവ
ക്രിസ്ത്യന്‍ മിഷണറിമാര്‍ ജീവന്‍ പണയം വെച്ചും സമാധാന സന്ദേശവുമായി വനമേഖലയില്‍ എത്തുകയാണെന്നും ഗോത്രവര്‍ഗ്ഗക്കാര്‍ക്ക് സഹായമെത്തിക്കാന്‍ പോകുന്നതാണെന്നും ആയിരുന്നു വിശദീകരണം. എന്നാല്‍ ഇപ്പോള്‍ ക്രിസ്ത്യന്‍ മിഷണറിമാര്‍ മാവോയിസ്റ്റുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. മാവോയിസ്റ്റുകളെ ക്രിസ്ത്യന്‍ മിഷണറിമാര്‍ സഹായിക്കുന്നുണ്ട്. ലാപ് ടോപുകളും ആശയവിനിമയത്തിനുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും നല്‍കുന്നുണ്ട്. എന്താവശ്യങ്ങള്‍ക്ക് വേണ്ടിയാണ് മാവോയിസ്റ്റുകള്‍ ഈ കംപ്യൂട്ടറുകളും ഇലക്ട്രോണിക് ഉപകരണങ്ങളും ഉപയോഗിക്കുന്നത് എന്നറിയില്ലെന്നും പറയുന്നു. അതെല്ലാം ഇനി അന്വേഷണത്തില്‍ തെളിയേണ്ടതാണ്. മതപരിവര്‍ത്തന മിഷണറി സംഘം എങ്ങിനെ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ ഒരു ഏകദേശ രൂപരേഖയാണ് ലഭിക്കുന്നത്.
മാവോയിസ്റ്റുകള്‍ക്ക് അസുഖമുണ്ടാകുമ്പോള്‍ ഈ മിഷണറി സംഘം മരുന്ന് നല്‍കാറുണ്ട്. ഭക്ഷണസാധനങ്ങള്‍ നല്‍കാറുണ്ട്. ഗാഡ്ജറ്റുകള്‍ നല്‍കാറുണ്ട്. ഇതെല്ലാം മാവോയിസ്റ്റുഗ്രൂപ്പുകളിലെ ഉന്നതരുമായി മാത്രമാണ് ക്രിസ്ത്യന്‍ മിഷണറിമാര്‍ക്ക് ബന്ധമെന്നതിനാല്‍ പുറത്തറിയാറില്ല. – ദന്തേവാദ മുന്‍ ഡിവിഷണല്‍ കമാന്‍ഡര്‍ പറയുന്നു. ഇദ്ദേഹം മാവോയിസ്റ്റ് ബന്ധം ഉപേക്ഷിച്ച് സാധാരണ കുടുംബജീവിതം നയിക്കുകയാണിപ്പോള്‍. ഇദ്ദേഹത്തിന്റെ ഭാര്യയും മക്കളുമുണ്ട്. 2026 മാര്‍ച്ചോടെ മാവോയിസ്റ്റുകളെ ഇന്ത്യയില്‍ നിന്നും തുടച്ചുനീക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുകയാണ് ആഭ്യന്തരമന്ത്രി അമിത് ഷാ.