
അബൂജ : ആഫ്രിക്കയിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യങ്ങളില്‍ ഒന്നായ നൈജീരിയയില്‍ ഇസ്ലാമിക ഭീകരസംഘടനകള്‍ ക്രിസ്ത്യാനികളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതായി റിപ്പോര്‍ട്ട്. നൂറുകണക്കിന് ക്രൈസ്തവ ദേവാലയങ്ങള്‍ ഭീകരവാദികള്‍ നശിപ്പിച്ചു.
ക്രൈസ്തവരെ കൊന്നൊടുക്കുന്നത് നിര്‍ത്തിയില്ലെങ്കില്‍ സൈനിക ആക്രമണം നടത്തി എല്ലാ ഇസ്ലാമിക ഭീകരരെയും കൊന്നൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുകയാണ് യുഎസ് പ്രസിഡന്‍റ് ട്രംപ്. കഴിഞ്ഞ ദിവസം യുഎസ് കോണ്‍ഗ്രസില്‍ അംഗമായ റൈലി മൂര്‍ നൈജീരിയയിലെ ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള കടന്നാക്രമണത്തെക്കുറിച്ച് യുഎസ് കോണ്‍ഗ്രസിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു.ദിവസേന 35 ക്രിസ്ത്യാനികളെ വെച്ച് ഏകദേശം ഒരു വര‍്ഷം 7000 ക്രിസ്ത്യാനികള്‍ 2025ല്‍ മാത്രം കൊല്ലപ്പെട്ടിട്ടുണ്ടെന്നും റൈലി മൂര്‍ പറയുന്നു. ഏകേശം 23 കോടി ജനങ്ങളുള്ള നൈജീരിയയില്‍ മുസ്ലിം- ക്രിസ്ത്യന്‍ ജനസംഖ്യ ഏകദേശം തുല്യ അളവിലാണ്.
കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ബൊക്കോഹറാം, അല്‍ ഖ്വെയ്ദ എന്നീ ഇസ്ലാമിക ഭീകരപ്രസ്ഥാനങ്ങള്‍
ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് കുടിയേറിയിട്ടുണ്ട്. 2009മുതലേ ഭീകരവാദം നൈജീരിയയെ തകര്‍ത്തെറിയുകയാണ്. മുസ്ലിങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള വടക്കന്‍ നൈജീരിയയില്‍ പ്രത്യേകിച്ചും ക്രിസ്ത്യന്‍ സമുദായത്തിന് നേരെയുള്ള അതിക്രമം കൂടുതലാണ്.
അതേ സമയം, നൈജീരിയയില്‍ ക്രൈസ്തവരെ വംശഹത്യ ചെയ്യുന്നു എന്ന് പറയുന്നതില്‍ വാസ്തവമില്ലെന്നാണ് നൈജീരിയന്‍ പ്രസിഡന്‍റ് ബോലാ അഹമ്മദ് ടിനബൂ പറയുന്നത്. ഇവിടെ മുസ്ലിങ്ങളെയും ഭീകരര്‍ കൊന്നോടുക്കുന്നുണ്ട് എന്നും ടിനബു പറയുന്നു.