തിരുവനന്തപുരം > വിഴിഞ്ഞം തുറമുഖത്ത് 100-ാമത്തെ കപ്പൽ ബർത്തിംഗ് പൂർത്തിയാക്കി. മെഡിറ്റേറിയൻ കമ്പനിയുടെ എംഎസി മിഷേൽ എന്ന കപ്പൽ ബർത്തിംഗ് പൂർത്തിയാക്കി. 299.87 മീറ്റർ നീളവും 12.5 മീറ്റർ ആഴവുമുള്ള കപ്പലാണിത്. ബുധനാഴ്ച ഉച്ചയ്ക്ക് 1.30ഓടെയാണ് കപ്പൽ ബർത്തിംഗ് പൂർത്തിയായതെന്ന് അധികൃതർ അറിയിച്ചു. ജൂലൈ 11നാണ് ആദ്യ കപ്പൽ തുറമുഖത്ത് എത്തിയത്. തുടർച്ചയായി കപ്പലുകൾ എത്തുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.