• Tue. Dec 9th, 2025

24×7 Live News

Apdin News

ക്രൂരനായ ബാബറിന്റെ പേരില്‍ ഒരു പള്ളി ബംഗാളില്‍ അനുവദിക്കില്ലെന്ന് സുകാന്ത മജുംദാര്‍

Byadmin

Dec 9, 2025



കൊല്‍ക്കത്ത: ബാബറിന്റെ പേരില്‍ ഒരു പള്ളി പണിയാന്‍ ബംഗാളില്‍ അനുവദിക്കില്ലെന്ന് മുന്‍ ബംഗാള്‍ ബിജെപി അധ്യക്ഷനും ഇപ്പോള്‍ കേന്ദ്രമന്ത്രിയുമായ സുകാന്ത മജുംദാര്‍. മുസ്ലിങ്ങള്‍ പള്ളി പണിയുന്നതിനെ ഞങ്ങള്‍ എതിര്‍ക്കില്ല. പക്ഷെ ഏകാധിപതിയും ഹിന്ദുക്ഷേത്രങ്ങള്‍ കൊള്ളയടിച്ച, ഹിന്ദു സംസ്കാരം തകര്‍ക്കാന്‍ ശ്രമിച്ച ക്രൂരനായ ബാബറുടെ പേരില്‍ ഇനിയൊരു പള്ളി ഇവിടെ വേണ്ടെന്നും സുകാന്ത മജുംദാര്‍ പറഞ്ഞു.

അത് ബംഗാളിലെ ഹിന്ദുക്കളെ മുഴുവന്‍ അടച്ചാക്ഷേപിക്കുന്നതിന് തുല്ല്യമാണ്. അത് ബംഗാളില്‍ അനുവദിക്കാന്‍ സാധിക്കില്ലെന്നും അതിനെ എന്ത് വില കൊടുത്തും എതിര്‍ക്കുമെന്നുമാണ് സുകാന്ത മജുംദാര്‍ പറഞ്ഞു.

അതേ സമയം ബാബറി മസ്ജിദ് പണിയാനുള്ള തൃണമൂല്‍ എംഎല്‍എ ഹുമയൂണ്‍ കബീറിന്റെ നീക്കങ്ങള്‍ക്ക് പിന്നില്‍ അതീവരഹസ്യമായി മമതയും കൈകോര്‍ത്തിട്ടുണ്ടെന്ന് ചില റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഹുമയൂണ്‍ കബീര്‍ മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസിനെ നെടുകെ പിളര്‍ത്തിയേക്കും എന്നും ചില റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കൃത്യമായ ഒരു നിഗമനത്തില്‍ എത്താന്‍ ഏതാനും ദിവസങ്ങള്‍ കൂടി കാത്തിരിക്കേണ്ടതായി വരും.

കഴിഞ്ഞ 2021ല്‍ ബംഗാളില്‍ മമതയുടെ തൃണമൂല്‍ 213 സീറ്റുകളില്‍ വിജയിച്ചപ്പോള്‍ ബിജെപി 77 സീറ്റുകള്‍ പിടിച്ചു. ആകെയുള്ള 294 സീറ്റുകളില്‍ ഇക്കുറി താന്‍ രൂപീകരിക്കുന്ന പാര്‍ട്ടി 134 സീറ്റുകളില്‍ മത്സരിക്കുമെന്നാണ് ഹുമയൂണ്‍ കബീര്‍ നടത്തുന്ന അവകാശവാദം. ആകെയുള്ള 294 സീറ്റുകളില്‍ 99 സീറ്റുകളില്‍ തൃണമൂലോ ബിജെപിയോ തിരിഞ്ഞുനോക്കേണ്ടെന്നും ഇത് ബംഗാളിലെ മുസ്ലിം ഭൂരിപക്ഷമുള്ള നിയമസഭാ സീറ്റുകളാണെന്നും അത് താന്‍ പുതുതായി രൂപീകരിക്കുന്ന പാര്‍ട്ടി പിടിക്കുമെന്നും ഇതിനായി താന്‍ എഐഎംഐഎം എന്ന അസദുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുമെന്നും ഹുമയൂണ്‍ കബീര്‍ അവകാശപ്പെടുന്നു. ബാബറി മസ്ജിദ് ബംഗാളില്‍ സ്ഥാപിക്കുന്നത് എസ് ഐ ആര്‍ നടപ്പാക്കുന്നത് തടയാനും ബംഗാളില്‍ നുഴഞ്ഞുകയറിക്കഴിഞ്ഞ തൃണമൂല്‍ അനുകൂല ബംഗ്ലാദേശി പൗരന്മാരെ സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ആരോപണമുണ്ട്. അതുപോലെ ബാബറി മസ്ജിദിനായി വിദേശരാജ്യങ്ങളില്‍ നിന്നും വന്‍തോതില്‍ പണം എത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

By admin