• Sat. Apr 4th, 2026

24×7 Live News

Apdin News

ക്രൈസ്തവ സഭാ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി കിരൺ റിജിജു

Byadmin

Apr 4, 2026


തൃശൂർ: എഫ്ആര്‍സിഎയുടെ പേരില്‍ ആരും ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജ്ജു. നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തുന്ന പണമൊഴുക്ക് തടയുക എന്നത് മാത്രമാണ് എഫ്ആര്‍സിഎ ലക്ഷ്യമിടുന്നത്. അതുകൊണ്ട് തന്നെ, നിയമപരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തിയെയോ സംഘടനയെയോ ഇത് ഒരു തരത്തിലും പ്രതികൂലമായി ബാധിക്കില്ലെന്ന് ഉറപ്പ് നല്‍കുയാണെന്നും അദ്ദേഹം പറഞ്ഞു.

ക്രൈസ്തവ സഭാ പ്രിതിനിധികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി.

കേരളത്തിലെ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണിക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന വലിയ ജനപിന്തുണ കണ്ട് പരിഭ്രാന്തരായ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും നുണപ്രചാരണം നടത്തുകയാണ്. ഇത്തരം നുണപ്രചാരണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയണം. 2010 ല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയാണ് എഫ്ആര്‍സിഎയില്‍ ഭേദഗതി കൊണ്ടുവന്നത്. ഞങ്ങള്‍ ആ വ്യവസ്ഥകള്‍ മെച്ചപ്പെടുത്തുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തേക്ക് വരുന്ന ഫണ്ട് നല്ലകാര്യങ്ങളായിട്ടായിരിക്കും ഉപയോഗിക്കപ്പെടേണ്ടത്. അത് ദേശവിരുദ്ധ പ്രവര്‍നങ്ങള്‍ക്കും ഭീകരവാദത്തിനുമായി ഉപയോഗിക്കുന്നുണ്ട് ഇത് തടയുകയാണ് കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യമെന്നും റിജ്ജു പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ, പ്രത്യേകിച്ച് അതിന്യൂനപക്ഷങ്ങളുടെ താല്‍പ്പര്യങ്ങള്‍ ഞങ്ങള്‍ സംരക്ഷിക്കുമെന്നും കിരണ്‍ റിജിജു ഉറപ്പ് നല്‍കി.

ലത്തീൻ അതിരൂപതാ വികാരി ജനറൽ , യൂജിന്‍ പെരേര, ഡോ. മേരി ജോണ്‍ ജെ, ലത്തീന്‍ അതിരൂപത, ഫാ. ആന്റണി അരയ്‌ക്കത്തറ, സീറോ-മലബാര്‍ സഭ ഫാ. ജോണ്‍ തെക്കേക്കര, വികാരി ജനറല്‍, ചങ്ങനാശേരി അതിരൂപത ഫാ. അഡ്വ. ജോസഫ് വെണ്ണമൂട്ടില്‍ ജുഡീഷ്യല്‍ വികാരി, തിരുവനന്തപുരം മേജര്‍ അതിരൂപത, ഫാ. സിജോ പാഴപ്പിള്ളി, ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച്, സോണി ജോണ്‍, മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ
ബ്രദര്‍ ഡോ. ഫ്രാന്‍സിസ് ആല്‍ബര്‍ട്ട്, ലത്തീന്‍ കത്തോലിക്കാ അതിരൂപത എന്നിവരുമായാണ് കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തിയത്.



By admin