ചൂട് കുറയ്ക്കാനെന്ന് ചൂണ്ടിക്കാട്ടി ക്ലാസ്മുറിയുടെ ചുവരുകളില്‍ ചാണകം തേച്ച് കോളജ് പ്രിന്‍സിപ്പല്‍. ഡല്‍ഹി സര്‍വകലാശാലയ്ക്ക് കീഴിലെ ലക്ഷ്മി ഭായ് കോളജിലാണ് സംഭവം. ചൂട് കുറയ്ക്കാനാണ് നടപടിയെന്നാണ് അധികൃതരുടെ വിശദീകരണം. കോളജ് അധ്യാപകരുടെ ഗ്രൂപ്പില്‍ പ്രിന്‍സിപ്പല്‍ പ്രത്യുഷ് വത്സല തന്നെയാണ് ഈ വീഡിയോ ഷെയര്‍ ചെയ്തത്.
താപനില കുറയ്ക്കുന്നതിനുള്ള പരമ്പരാഗത മാര്‍ഗമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു നടപടി. വേനലില്‍ വളരെയധികം ചൂട് അനുഭവപ്പെടുന്ന കോളജിലെ ബ്ലോക്ക് സിയിലെ ചുരുകളിലാണ് ചാണകം തേച്ചത്. അതേസമയം, പ്രിന്‍സിപ്പലിന്റെ നടപടിക്കെതിരെ വിമര്‍ശനവുമായി കോളജിലെ ഒരു വിഭാഗം അധ്യാപകരും വിദ്യാര്‍ഥികളും രംഗത്തെത്തി. കോളജിലെ ശുചിമുറിയും ജനലുകളും വാതിലുകളും തകര്‍ന്ന നിലയില്‍ ആണെന്നും ഇത് വൃത്തിയാക്കുകയാണ് ആദ്യം ചെയ്യേണ്ടിയിരുന്നതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.