ന്യൂദല്‍ഹി: ഇന്ത്യ ശക്തമായ ആക്രമണം നടത്തവെ പാകിസ്ഥാനിലെ ബലൂചിസ്ഥാനില്‍ വിമതര്‍ ആക്രമണം തുടങ്ങി.പാക സൈന്യത്തിനെതിരെ പോരാടുന്ന ബലൂച് വിഘടന വാദികള്‍ ഇന്ത്യന്‍ പ്രത്യാക്രമണം മുതലെടുത്തെന്നാണ് റിപ്പോര്‍ട്ട്.
ധാരാളം എണ്ണപ്പാടങ്ങള്‍ ഉളള പ്രദേശമാണ് അഫ്ഗാനിസ്ഥാനോട് ചേര്‍ന്ന ബലൂചിസ്ഥാന്‍. ബലൂചിസ്ഥാന്‍ തലസ്ഥാനമായ ക്വറ്റ പിടിച്ചെന്നാണ് ബലൂച് ലിബറേഷന്‍ ആര്‍മി അവകാശപ്പെട്ടത്.
അതേസമയം, ജമ്മുകാശ്മീരിലെ അതിര്‍ത്തി പ്രദേശമായ ഉറിയില്‍ പാകിസ്ഥാന്‍ സൈന്യം രാത്രി കനത്ത ഷെല്ലിംഗ് നടത്തുകയാണ്.
അതിനിടെ ,യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും സൗദി അറേബിയയും യൂറോപ്യന്‍ യൂണിയനും ഇടപെടല്‍ നടത്തുന്നുണ്ട്. ഇന്ത്യയിലെത്തിയ സൗദി സഹമന്ത്രി പാകിസ്ഥാനും സന്ദര്‍ശിക്കുന്നുണ്ട്.