
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും 10 ശതമാനം ക്ഷാമബത്ത കുടിശിക സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചെങ്കിലും അതിനു മുന്‍കാല പ്രാബല്യമില്ല. തെരഞ്ഞെടുപ്പടുത്തതിനാല്‍ രണ്ടോ മൂന്നോ മാസം മാത്രമേ വര്‍ദ്ധിപ്പിച്ച ഡി എ നല്‍കുന്നതിനുള്ള അധിക തുക ഈ സര്‍ക്കാരിനു കണ്ടെത്തേണ്ടതുള്ളൂ. സര്‍ക്കാര്‍ ജീവനക്കാര്‍ക്കിടയിലാണെങ്കില്‍ അവര്‍ക്കൊപ്പം നിന്നുവെന്ന അവകാശവാദം ഉന്നയിക്കാന്‍ ചുളുവില്‍ കഴിയുകയും ചെയ്യും. കഴിഞ്ഞ ആഴ്ച മൂന്ന് ശതമാനം ഡിഎ കുടിശിക അനുവദിച്ചിരുന്നു. ഇതോടെ ആകെ ഡിഎ 35 ശതമാനമായി ഉയര്‍ന്നു. ഇപ്പോള്‍ അനുവദിച്ച ക്ഷാമബത്ത ജീവനക്കാര്‍ക്ക് മാര്‍ച്ച് മാസത്തെ ശമ്പളത്തോടൊപ്പം കിട്ടുമെന്നാണ് പറയുന്നത്.
പെന്‍ഷന്‍കാര്‍ക്കുള്ള ക്ഷാമാശ്വാസം ഇതേ നിരക്കില്‍ ഏപ്രില്‍ മാസത്തെ പെന്‍ഷനൊപ്പം ലഭ്യമാകുമെന്നും അറിയിപ്പുണ്ട്.
കെഎസ്ഇബി, കെഎസ്ആര്‍ടിസി തുടങ്ങിയയ്‌ക്ക് ഈ ഉത്തരവ് നേരിട്ട് ബാധകമല്ല. അവ പ്രത്യേക ഉത്തരവുകള്‍ പുറത്തിറക്കണം.