കൊച്ചി: കൗമാരക്കാരിയെ പീഡിപ്പിച്ച അമ്മയുടെ സുഹൃത്ത് അറസ്റ്റിലായി.ആലുവയില്‍ ആണ് സംഭവം.
പ്രതി കുട്ടിയെ ഒരു വര്‍ഷത്തോളമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.പ്രതി ആംബുലന്‍സ് ഡ്രൈവറാണ് .
കുട്ടിയുടെ പിതാവ് ഒരു വര്‍ഷം മുന്‍പ് കുടുംബത്തെ ഉപേക്ഷിച്ച് പോയിരുന്നു.. അതിനുശേഷം പ്രതിക്കൊപ്പമാണ് അമ്മയും കുട്ടിയും കഴിഞ്ഞു വന്നത്.
പീഡിപ്പിക്കപ്പെട്ട കാര്യം കുട്ടി വെളിപ്പെടുത്തിയതിനെ തുടര്‍ന്ന് അമ്മയാണ് പൊലീസില്‍ പരാതി നല്‍കിയത്.