
ലോകത്ത് ഏറ്റവും തണുപ്പുള്ള വൻനഗരമാണ് റഷ്യയിലെ യാകുട്സ്ക് . നിലവിൽ ഇവിടെ താപനില –56 ഡിഗ്രി സെൽഷ്യസാണ്. ഇതോടെ സ്കൂളുകളും മറ്റും അടച്ചിട്ടു . 21 റിപ്പബ്ലിക്കുകൾ റഷ്യയിലുണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവും വലുതാണ് യാക്കൂട്ടിയ. സാഖ റിപ്പബ്ലിക് എന്നാണ് ഇതിന്റെ പൊതുവെയുള്ള പേര്. യാക്കൂട്ടിയയുടെ തലസ്ഥാനമാണ് യാകുട്സ്ക്.3.36 ലക്ഷം ആളുകൾ ജീവിക്കുന്ന നഗരമാണിത്.
ഉത്തരധ്രുവമേഖലയിൽ പെട്ട പെർമഫ്രോസ്റ്റിൽ (കാലങ്ങളോളം തണുത്തുറഞ്ഞു കിടക്കുന്ന മഞ്ഞ്) നിർമിച്ച വൻനഗരമാണ് യാകുട്സ്ക്. ഈ മഞ്ഞ് ഉരുകാതെയിരിക്കാൻ നഗരത്തിലെ പല കെട്ടിടങ്ങളും പ്രത്യേക ഘടനകളിലാണ് ഉയർത്തി നിർത്തിയിരിക്കുന്നത്.76 ഡിഗ്രി സെൽഷ്യസ് വരെ താഴുന്ന താപനില യാകുട്സ്കിലുണ്ട്. ശരാശരി വാർഷിക താപനില മൈനസ് 7.5 ഡിഗ്രി സെൽഷ്യസാണ്.
റഷ്യയിലെ തണുപ്പുകൂടിയ സൈബീരിയൻ മേഖലയിലാണ് യാകുട്സ്ക്. ജനങ്ങളിൽ ഭൂരിഭാഗവും ആൽറോസ എന്ന വജ്ര കമ്പനിക്കുവേണ്ടി ജോലി ചെയ്യുന്നവരാണ്.ലോകത്തിലെ ഏറ്റവും കഠിനമായ തൊഴിലുകളിലൊന്നായി കണക്കാക്കപ്പെടുന്നതാണ് വൈമൊറോസ്‌ക എന്ന പ്രവൃത്തി. തണുത്തു കിടുങ്ങുക എന്നതാണ് വൈമോറോസ്‌ക എന്ന വാക്കിന്‌റെ അർഥം.അതിശൈത്യമുള്ള ഈ മേഖലയിൽ കപ്പലിൽ തണുത്തുറഞ്ഞിരിക്കുന്ന ഐസ് പ്രത്യേക ഉളി ഉപയോഗിച്ചു ചീളിക്കളയലാണ് വൈമൊറോസ്‌കയിൽ നടക്കുന്നത്. യാകുട്‌സ്‌ക് നഗരത്തിലെ ഹാർബറിലാണ് വൈമൊറോസ്‌ക അരങ്ങേറുന്നത്. ശൈത്യകാലത്താണ് ഈ ജോലി