ബെംഗളൂരു : സംസ്ഥാന നിയമസഭയിൽ ആർ.എസ്.എസ് സംഘപ്രാർത്ഥന ആലപിച്ച് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ . പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിന പ്രസംഗത്തിൽ സംഘടനയെക്കുറിച്ച് പരാമർശിച്ചതിനെ വിമർശിച്ച കോൺഗ്രസിനെതിരെ ബിജെപി രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു .അതിനു പിന്നാലെയാണ് ഡി കെ ശിവകുമാർ സംഘപ്രാർത്ഥന ആലപിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്.ആർസിബിയുടെ വിജയത്തിൽ ഡികെ ശിവകുമാറിന്റെ പങ്കാളിത്തത്തെക്കുറിച്ചുള്ള ചർച്ച്ക്കിടെയായിരുന്നു ഡികെ ആർ എസ് എസ് ഗീതം ആലപിച്ചത്.
ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി . ഇതിനെ കുറിച്ച് മാധ്യമ പ്രതിനിധികളോട് സംസാരിക്കവെ, വിവിധ രാഷ്‌ട്രീയ പാർട്ടികളെയും സംഘടനകളെയും കുറിച്ച് താൻ പഠിച്ചിട്ടുണ്ടെന്ന് ഡികെ ശിവകുമാർ പറഞ്ഞു.
‘ ജനനം മുതൽ ജീവിതകാലം മുഴുവൻ ഞാൻ കോൺഗ്രസിനൊപ്പമുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടി, ജനതാദൾ, ബിജെപി, ആർഎസ്‌എസ് എന്നിവയെക്കുറിച്ചും ഞാൻ പഠിച്ചിട്ടുണ്ട്. എല്ലാ പാർട്ടിയിലും സംഘടനയിലും നല്ലതും ചീത്തയുമായ ഗുണങ്ങളുണ്ട് . . നല്ലതിനെ അംഗീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇപ്പോൾ കോൺഗ്രസ് നേതാക്കൾ പോലും ആർ.എസ്.എസിനെ പ്രശംസിക്കുന്നുവെന്ന് ബിജെപി വ്യക്തമാക്കി. “നമസ്തേ സദാ വത്സലേ മാതൃഭുമേ… ഇന്നലെ കർണാടക നിയമസഭയിൽ ഡി.കെ. ശിവകുമാർ ആർ.എസ്.എസ് ഗാനം ആലപിക്കുന്നത് കണ്ടു. രാഹുൽ ഗാന്ധിയും ഗാന്ധി കുടുംബത്തിന്റെ അടുത്ത സഹായികളും ഇപ്പോൾ നേരെ ഐ.സി.യു/കോമ മോഡിലേക്ക്”, ബിജെപി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി എക്‌സിൽ പറഞ്ഞു.
പ്രധാനമന്ത്രി മോദി ചെങ്കോട്ടയിൽ നിന്ന് ആർ.എസ്.എസിന്റെ സംഭാവനകളെക്കുറിച്ച് സംസാരിച്ചതിന് ശേഷം, ഭൂരിപക്ഷം കോൺഗ്രസ് നേതാക്കളും ഇപ്പോൾ ആർ.എസ്.എസിനെ പ്രശംസിക്കുന്നു. കോൺഗ്രസിലെ ആരും – തരൂർ മുതൽ ഡി.കെ. ശിവകുമാർ വരെ – രാഹുലിനെ ഗൗരവമായി എടുക്കുന്നില്ല! – പ്രദീപ് ഭണ്ഡാരി പറഞ്ഞു.