
വാരണാസി: മരിക്കാനായി മാത്രം പ്രായമേറിയവര്‍ പോകുന്ന പുണ്യസ്ഥലമാണ് കാശി. കാരൺ കാശിയില്‍ മരിക്കുന്നവര്‍ കര്‍മ്മബന്ധങ്ങളില്‍ നിന്നും മോചിതരാവുന്നു. അവരുടെ ആത്മാവ് പുനര്‍ജന്മത്തില്‍ നിന്നും എന്നെന്നേയ്‌ക്കുമായി മോചിതരാകുന്നു എന്നാണ് വിശ്വാസം.
വാരണാസിയിലെ ഗംഗാനദീതീരത്ത് സ്ഥിതിചെയ്യുന്ന പരിശുദ്ധമായ മൃതദേഹങ്ങള്‍ ദഹിപ്പിക്കുന്ന ഇടമായ ണ് മണികര്‍ണികാ ഘട്ട്.അങ്ങിനെ മരണത്തെ മോക്ഷമാക്കി മാറ്റുന്ന ഇടം കൂടിയാണ്. മണികർണിക ഘട്ടില്‍ ഒരു ആചാരമുണ്ട്, മരിച്ചയാളുടെ ചാരത്തിൽ 94 എന്ന സംഖ്യ എഴുതും. നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ് ഈ പാരമ്പര്യം.
എന്തുകൊണ്ടാണ് ചാരത്തില്‍ 94 എന്നെഴുതുന്നത്? മനുഷ്യർ ജീവിതത്തിൽ 100 കർമ്മങ്ങൾ ചെയ്യും. ചാരത്തിൽ 94 എന്ന് എഴുതുന്നതിന് പിന്നില്‍ ഒരു അര്‍ത്ഥമുണ്ട്. മനുഷ്യന്‍ ജീവിതത്തില്‍ ചെയ്യുന്ന 100 കർമ്മങ്ങളിൽ 94 എണ്ണവും പവിത്രമായ അഗ്നിയാൽ ദഹിപ്പിക്കപ്പെട്ടു എന്നാണ് അതിന്റെ അര്‍ത്ഥം. അതായത് ഇനി ആറ് കര്‍മ്മങ്ങള്‍ മാത്രമേ മരിച്ചയാളുടെ കാര്യത്തില്‍ അവശേഷിക്കുന്നുള്ളൂ. അവ നഷ്ടം, ലാഭം, ജീവിതം, മരണം, പ്രശസ്തി, അപകീർത്തി എന്നിവയാണ്. ഈ ആറ് കര്‍മ്മങ്ങളെ വിധിയുടെ കൈകളിൽ ഏൽപ്പിച്ചു എന്നും ഈ 94 അര്‍ത്ഥമാക്കുന്നു.
എന്തായാലും കാശി മരണഭയം ഇല്ലാതാക്കുന്നു. കാരണം മരണം എന്നത് മോചനമായാണ് ഇവിടെ കണക്കാക്കുന്നത്. മരിച്ചവരുടെ ആത്മാവ് ശിവപാദങ്ങളില്‍ ലയിക്കുന്നതായാണ് സങ്കല്‍പം. മനുഷ്യന്റെ കർമ്മങ്ങളെ ദഹിപ്പിക്കുന്ന കാശിയ്‌ക്ക് അതുകൊണ്ട് തന്നെ ഹിന്ദുവിന്റെ മനസ്സില്‍ എന്നും പ്രത്യേകമായ സ്ഥാനമുണ്ട്.