ദുബൈ: ഓഗസ്റ്റ് മാസത്തെ ഇന്ധനവില ഖത്തറും യു എ ഇയും പ്രഖ്യാപിച്ചു. ഖത്തറിൽ ഡീസൽ വില ഉയരുമെങ്കിലും പെട്രോൾ വില മാറ്റമില്ലാതെ തുടരും. യു എ ഇയിൽ നാളെ മുതൽ പെട്രോൾ വില കുറയുകയും ഡീസൽ വില കൂടുകയും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.
ഖത്തറിൽ നാളെ മുതൽ ഡീസൽ ലിറ്ററിന് 2.05 റിയാൽ ആണ് നിരക്ക്. ജൂലൈയിൽ ഡീസൽ വില 1.95 റിയാൽ ആയിരുന്നു. പെട്രോൾ വില മാറ്റമില്ലാതെ തുടരുമെന്ന് അധികൃതർ അറിയിച്ചിരുന്നു. പ്രീമിയം പെട്രോൾ ലിറ്ററിന് 1.95 റിയാലും സൂപ്പറിന് 2 റിയാലുമാണ് ഖത്തറിലെ നിരക്ക്. ഖത്തർ എനർജിയാണ് പുതുക്കിയ ഇന്ധനവില പ്രഖ്യാപിച്ചത്.