• Thu. Dec 25th, 2025

24×7 Live News

Apdin News

ഖലിദ സിയയുടെ മകന്‍ താരിഖ് റഹ്മാന്‍ 17 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ഗ്ലാദേശില്‍ എത്തി; മുഹമ്മദ് യൂനസിന്റെ നാളുകള്‍ എണ്ണപ്പെട്ടു

Byadmin

Dec 25, 2025



ധാക്ക: ബംഗ്ലാദേശില്‍ ഫെബ്രുവരിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഖലിദ സിയ എന്ന രാഷ്‌ട്രീയനേതാവിന്റെ മകന്‍ താരിഖ് സിയ (താരിഖ് റഹ്മാന്‍ ) ലണ്ടനില്‍ നിന്നും ബംഗ്ലാദേശില്‍ എത്തി. ഇദ്ദേഹം മടങ്ങിവരുന്നത് തടയാന്‍ ലക്ഷ്യമാക്കിയാണ് മുഹമ്മദ് യൂനസും പാകിസ്ഥാനും ബംഗ്ലാദേശില്‍ കലാപം ആസൂത്രണം ചെയ്തതെന്ന് ആരോപിക്കപ്പെട്ടിരുന്നു. എന്തായാലും അക്രമങ്ങളെയും ബംഗ്ലാദേശിലെ കലാപകലുഷിതമായ അന്തരീക്ഷത്തേയും ഗൗനിക്കാതെയാണ് ധീരതയോടെ താരിഖ് റഹ്മാന്‍ ബംഗ്ലാദേശില്‍ എത്തിയിരിക്കുന്നത്. ഒപ്പം ഭാര്യ ഡോ.സുബൈദും ഉണ്ട്.

17 വര്‍ഷം ലണ്ടനില്‍ മാറിനിന്നശേഷമാണ് താരിഖ് അന്‍വര്‍ ബംഗ്ലാദേശിലേക്ക് മടങ്ങിയെത്തിയത്. ഇതോടെ ബംഗ്ലാദേശില്‍ താല്‍ക്കാലിക ഭരണച്ചുമതല വഹിക്കുന്ന മുഹമ്മദ് യൂനസിന്റെ നാളുകള്‍ എണ്ണപ്പെട്ടു. താരിഖ് അന്‍വറിനെ ബംഗ്ലാദേശ് പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തടയാന്‍ മുഹമ്മദ് യൂനസും പാകിസ്ഥാനും അവര്‍ക്ക് അനുഗ്രഹാശിസ്സുകള്‍ നല്‍കുന്ന അമേരിക്കന്‍ ഡീപ് സ്റ്റേറ്റും എന്ത് പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നത് എന്ന് മാത്രമേ ഇനി കാത്തിരുന്ന് കാണാനുള്ളൂ.

ഇതോടെ ഫെബ്രുവരി 12ന് ബംഗ്ലാദേശില്‍ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ ഖാലിദ സിയയുടെ ബിഎന്‍പി എന്ന ബംഗ്ലാദേശേ നാഷണലിസ്റ്റ് പാര്‍ട്ടിയെ മകന്‍ താരിഖ് റഹ്മാന്‍ നയിക്കും. ബംഗ്ലാദേശിലെ രണ്ട് പ്രധാന രാഷ്‌ട്രീയ പാര്‍ട്ടികളാണ് ഷേഖ് ഹസീനയുടെ അവാമി ലീഗും ഖലിദ സിയയുടെ ബിഎന്‍പിയും. ഇതില്‍ അവാമി ലീഗിനെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാര്‍ വിലക്കിയിരുന്നു. പക്ഷെ ബിഎന്‍പിയ്‌ക്ക് വിലക്കില്ല. എങ്കിലും ബിഎന്‍പിയെ മത്സരിപ്പിക്കരുതെന്നതാണ് പാകിസ്ഥാന്റെയും മുഹമ്മദ് യൂനസിന്റെയും ഗൂഢലക്ഷ്യമെന്നറിയുന്നു.

ബംഗ്ലാദേശില്‍ അടിത്തട്ടില്‍ വേരുകളുള്ള പ്രധാനരാഷ്‌ട്രീയ പാര്‍ട്ടികള്‍ ഒന്നും മത്സരരംഗത്ത് ഉണ്ടായിരിക്കരുത് എന്ന് മുഹമ്മദ് യൂനസും പാകിസ്ഥാനും അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ശക്തികളും കരുതുന്നുവെന്നും വിലയിരുത്തലുകള്‍ പുറത്തു വന്നിരുന്നു. അമേരിക്കന്‍ ഡീപ് സ്റ്റേറ്റ് ശക്തികളെ സംബന്ധിച്ചിടത്തോളം ബംഗ്ലാദേശ് അവരുടെ ദല്ലാള്‍ തന്നെയായ മുഹമ്മദ് യൂനസ് ഭരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. മാത്രമല്ല, ബംഗ്ലാദേശില്‍ അരാജകത്വം നിറഞ്ഞ അവസ്ഥ
എന്തായാലും ഇതിനെയെല്ലാം അതിജീവിച്ചതാണ് ബിഎന്‍പിയുടെ താരിഖ് റഹ്മാന്‍ എത്തിയിരിക്കുന്നത്. ഖലിദ സിയയാകട്ടെ ശാരീകമായ അവശത കാരണം ചികിത്സയിലാണ്. ഫെബ്രുവരി 12ന് തെരഞ്ഞെടുപ്പ് നടന്നാല്‍ ബിഎന്‍പി ജയിച്ചുകയറും എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. അവാമി ലീഗല്ലെങ്കില്‍ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടിയെങ്കിലും അധികാരത്തില്‍ വരട്ടെ എന്നാണ് ബംഗ്ലാദേശിന്റെ നല്ല ഭാവി ആഗ്രഹിക്കുന്നവര്‍ ചിന്തിക്കുന്നത്. കാരണം ജമാ അത്തെ ഇസ്ലാമിയുടെ നേതൃത്വത്തില്‍ വിവിധ ഇസ്ലാമിക മതമൗലിക വിദ്യാര്‍ത്ഥി സംഘടനകള്‍ അഴിഞ്ഞാടുന്നതിന് ഒരു അവസാനം അങ്ങിനെയെങ്കിലും ഉണ്ടാകുമെന്നാണ് കരുതുന്നത്.

2026 ഫെബ്രുവരി 12ന് പൊതുതെരഞ്ഞെടുപ്പ് നടത്തുമെന്നാണ് മുഹമ്മദ് യൂനസ് പ്രഖ്യാപിച്ചിരിക്കുന്നത്. 80 വയസ്സായ ഖലിദ സിയ പല വിധ രോഗബാധകള്‍ ഉള്ളതിനാല്‍ അവശനിലയില്‍ ബംഗ്ലാദേശിലെ ധാക്കയിലെ എവര്‍കെയര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മുന്‍ ബംഗ്ലാദേശ് പ്രസിഡന്‍റായിരുന്ന സിയാവുള്‍ റഹ്മാന്റെ ഭാര്യയാണ് ഖലിദ സിയ. ഖലിദ സിയ കഴിഞ്ഞാല്‍ പാര്‍ട്ടിയെ നയിക്കേണ്ടത് മകന്‍ താരിഖ്,റഹ്മാന്‍ ആണ്. എന്തായാലും അശാന്തമായ ഒരു ബംഗ്ലാദേശിലേക്ക് ജീവനെ ഭയന്ന് താരിഖ് റഹ്മാന്‍ വരാന്‍ മടിക്കും.എന്ന മുഹമ്മദ് യൂനസിന്റെ ആഗ്രഹം നടന്നില്ല.

 

By admin