• Sun. Dec 7th, 2025

24×7 Live News

Apdin News

ഖലിസ്ഥാന്‍ തീവ്രവാദത്തെ പിഴുതെറിയാന്‍ യുകെ, ഖലിസ്ഥാന്‍ ഭീകരന്‍ ഗുര്‍പ്രീത് റെഹാലിന്റെ യുകെയിലെ സ്വത്തുക്കള്‍ മരവിപ്പിക്കും

Byadmin

Dec 7, 2025



ന്യൂദല്‍ഹി: ഇന്ത്യയുടെ ഇന്‍റലിജന്‍സ് വൃത്തങ്ങള്‍ നല്‍കിയ വിവരങ്ങളുടെയും സ്വന്തം അന്വേഷണങ്ങളുടെയും അടിസ്ഥാനത്തില്‍ യുകെ ഗുര്‍പ്രീത് റെഹാല്‍ എന്ന ഖലിസ്ഥാന്‍ ഭീകരന്റെ യുകെയിലെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ യുകെ തീരുമാനിച്ചു.

പഞ്ചാബ് വാരിയേഴ്സ് എന്ന ഇന്ത്യയിലെ ക്ലബ്ബിനെക്കൊണ്ട് യുകെയിലെ ലങ്കാഷയറിലെ ഫുട്ബാള്‍ ക്ലബ്ബായ മോര്‍കാംബെയെ വിലയ്‌ക്കെടുപ്പിച്ച ഡീലിന് മുന്‍പന്തിയില്‍ നിന്നത് ഗുര്‍പ്രീത് റെഹാല്‍ ആയിരുന്നു. വിശ്വാസവും സഹാനുഭൂതിയും നിലനിര്‍ത്താം എന്ന വാഗ്ദാനത്തോടെയാണ് പഞ്ചാബ് വാരിയേഴ്സ് എന്ന ക്ലബ് ഇംഗ്ലണ്ടിലെ മോര്‍ കാംബെയെ വിലയ്‌ക്കെടുത്തത്. എങ്ങിനെയാണ് ഭീകരവാദം സുരക്ഷിതമായി പ്രവര്ത്തിക്കുന്നത് എന്ന് മനസ്സിലാക്കാന്‍ ഈ കേസ് സ്റ്റഡി നല്ലതാണ്. പ്രൊഫഷണല്‍ ഫുട്ബാള്‍ ക്ലബും ക്രിക്കറ്റ് ക്ലബ്ബും പോലെ യുവാക്കളെ ആകര്‍ഷിക്കുന്ന കേന്ദ്രങ്ങളുടെ മറവിലാണ് ഭീകരവാദത്തിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നത്.

പക്ഷെ പിന്നീടാണ് ഇയാള്‍ ആയുധക്കടത്ത് നടത്തിയിരുന്നെന്നും ഖലിസ്ഥാന്‍ ഭീകരസംഘടനകളിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്തിരുന്നെന്നും ബബ്ബര്‍ ഖല്‍സ, ബബ്ബര്‍ അകാലി ലെഹര്‍ എന്നീ ഖലിസ്ഥാന്‍ ഭീകരസംഘടനകള്‍ക്ക് സംഭാവന നല്‍കിയിരുന്നെന്നും കണ്ടെത്തിയത്. ഇന്ത്യയില്‍ പഞ്ചാബിനെ അടര്‍ത്തിമാറ്റി മറ്റൊരു രാജ്യമാക്കാന്‍ പരിശ്രമിക്കുന്നവരാണ് ബബ്ബര്‍ ഖല്‍സ.

ഇതോടെ ഗുര്‍പ്രീത് റെഹാലിന്റെ യുകെയിലെ മുഴുവന്‍ സ്വത്തുക്കളും മരവിപ്പിക്കും.

By admin