കൊച്ചി നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി പൊലീസുകാര്‍ നിരത്തിലിറങ്ങി ഗതാഗതം നിയന്ത്രിക്കണമെന്ന് ഹൈക്കോടതി. തിരക്കേറിയ സമയങ്ങളില്‍ സിഗ്‌നല്‍ ഓഫ് ചെയ്യാനും ഹൈക്കോടതി നിര്‍ദേശം നല്‍കി. രാവിലെ 8:30 മുതല്‍ 10 വരെയും, വൈകിട്ട് 5 മുതല്‍ 7:30 വരെയും സിഗ്‌നല്‍ ഓഫ് ചെയ്യാനാണ് നിര്‍ദേശം.
ബാനര്‍ജി റോഡ്, സഹോദരന്‍ അയ്യപ്പന്‍ റോഡ് എന്നിവിടങ്ങളിലാണ് പൊലീസുകാര്‍ ഗതാഗതം നിയന്ത്രിക്കണമെന്ന് ഹൈകോടതി നിര്‍ദേശിച്ചത്.