• Tue. Oct 7th, 2025

24×7 Live News

Apdin News

ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ ശകാരിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ കുഴഞ്ഞു വീണു

Byadmin

Oct 7, 2025



കോട്ടയം: ബസില്‍ പ്ലാസ്റ്റിക് കുപ്പികള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ഇട്ടിരുന്നതിന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി ശകാരിച്ച കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ കുഴഞ്ഞു വീണു. തിങ്കളാഴ്ച കാഞ്ഞിരപ്പള്ളി പൂതക്കുഴിയില്‍ വച്ച് സര്‍വീസിനിടെ ജയ്‌മോന്‍ ജോസഫ് ബസിനുള്ളില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ഇദ്ദേഹത്തെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സ്ഥലം മാറ്റിയ നടപടി റദ്ദാക്കിയിട്ടില്ലെന്ന വിവരമറിഞ്ഞ ഉടനെയാണ് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടായതെന്ന് സഹപ്രവര്‍ത്തകര്‍ അറിയിച്ചു. പൊന്‍കുന്നം ഡിപ്പോയിലെ ഡ്രൈവര്‍ ജയ്‌മോന്‍ ജോസഫ്, സൂപ്പര്‍വൈസറുടെ ചുമതലയുണ്ടായിരുന്ന ഡ്രൈവറായ സജീവ് എന്നിവരെ തൃശൂരിലേക്ക് സ്ഥലംമാറ്റി ഉത്തരവിറങ്ങിയത് കഴിഞ്ഞ ദിവസമായിരുന്നു.

അതിനിടെ, ബസിനുള്ളില്‍ കുപ്പിവെള്ള ബോട്ടിലുകള്‍ സൂക്ഷിച്ചതിന് കെഎസ്ആര്‍ടിസി ജീവനക്കാരെ സ്ഥലംമാറ്റിയ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ടിഡിഎഫ് ഹൈക്കോടതിയെ സമീപിക്കും. സ്ഥലംമാറ്റിയ ഉത്തരവ് പിന്‍വലിച്ചിട്ടില്ലെന്ന് സിഎംഡി വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് യൂണിയന്‍ തീരുമാനം.

 

By admin