• Thu. Sep 4th, 2025

24×7 Live News

Apdin News

ഗസ്സയിലെ വംശഹത്യ; ഭയാനകമായ കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നത് അരുന്ധതി റോയ്

Byadmin

Sep 4, 2025


ഭയാനകമായ കാലഘട്ടത്തിലാണ് നമ്മള്‍ ജീവിക്കുന്നതെന്ന് എഴുത്തുകാരി അരുന്ധതി റോയ്. ഗസ്സയില്‍ നടക്കുന്ന വംശഹത്യയെ കുറിച്ചും ഇന്ത്യയില്‍ ഉമര്‍ ഖാലിദിന് ജാമ്യം നിഷേധിക്കുകയും ചെയ്ത വിഷയത്തില്‍ എറണാകുളം സെന്റ്. തെരേസാസ് കോളജില്‍ നടന്ന ‘മദര്‍ മേരി കംസ് ടു മീ’ എന്ന തന്റെ പുസ്തക പ്രകാശനച്ചടങ്ങില്‍ അരുന്ധതി റോയ് പറഞ്ഞു.

‘ചടങ്ങിന് എത്തുന്നതിന് മുമ്പാണ് ഉമര്‍ ഖാലിദിന് ജാമ്യം നിഷേധിച്ചെന്ന നിരാശാജനകമായ വാര്‍ത്ത അറിഞ്ഞത്. ഉമര്‍ ഖാലിദിന് ജാമ്യം നിഷേധിക്കപ്പെട്ട, പ്രഫ. ജി.എന്‍. സായിബാബയെ അകാരണമായി തടവിലാക്കിയ രാജ്യത്ത് നിന്നുകൊണ്ട് ഇത് പറയാതെ പോകാന്‍ സാധിക്കില്ലെന്നും അവര്‍ പറഞ്ഞു. അമ്മ മേരി റോയിയുടെ ഓര്‍മകളെക്കുറിച്ച് എഴുതിയ പുസ്തകം, അമ്മ എന്താണെന്ന് ലോകത്തോട് പങ്കുവെക്കാനാണെന്നും അമ്മയുമായുള്ള അടുപ്പവും അകല്‍ച്ചയും ഇതില്‍ കൃത്യമായി പ്രതിപാദിച്ചിട്ടുണ്ട്’.- അരുന്ധതി റോയ് പറഞ്ഞു.

എഴുത്തുകാരി കെ.ആര്‍. മീര, അരുന്ധതി റോയുടെ സഹോദരന്‍ ലളിത് റോയ്, പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യ എഡിറ്റര്‍ ഇന്‍ ചീഫ് മാനസി സുബ്രമണ്യം, രവി ഡിസി, ജിഷ ജോണ്‍, രഞ്ജിനി മിത്ര തുടങ്ങിയവര്‍ സംസാരിച്ചു. മാനസി സുബ്രഹ്മണ്യം പുസ്തകം പരിചയപ്പെടുത്തി. പുസ്തകത്തിലെ ആദ്യ അധ്യായമായ ‘ഗാംഗ്സ്റ്ററി’ന്റെ വിവരണവും പുസ്തകത്തെക്കുറിച്ച ചര്‍ച്ചയും സംഘടിപ്പിച്ചു.

By admin