ഗസ്സയിലേക്ക് കരമാര്‍ഗ്ഗവും ഇസ്രാഈലി സൈന്യം ആക്രമണം തുടങ്ങി. മധ്യ തെക്കന്‍ ഗസ്സ മുനമ്പിനോട് ചേര്‍ന്നുള്ള പ്രദേശം പിടിച്ചടക്കാനുള്ള ലക്ഷ്യമിട്ടാണ് ഇസ്രാഈല്‍ കരമാര്‍ഗ്ഗം ആക്രമണം തുടങ്ങിയത്. ഇന്ന് നടന്ന വ്യോമാക്രമണത്തില്‍ ഇതുവരെ ഇരുപതോളം പലസ്തീനികള്‍ കൊല്ലപ്പെട്ടു.
ഇന്നലെയുണ്ടായ ഇസ്രാഈലിന്റെ ആക്രമണത്തില്‍ ഗസ്സയില്‍ 400ലധികം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. മേഖലയില്‍ അമേരിക്കയുടെ നേതൃത്വത്തില്‍ സമാധാന ശ്രമങ്ങള്‍ ശക്തിപ്പെടുന്നതിനിടയായിരുന്നു ഇസ്രാഈലിന്റെ അപ്രതീക്ഷിതമായ നീക്കം.
രണ്ടു മാസത്തോളം നീണ്ട വെടിനിര്‍ത്തലിന് പിന്നാലെയാണ് വീണ്ടും ഈസ്രാഈല്‍ ആക്രമണം നടത്തിയത്.
ഇന്ന് ഇസ്രാഈല്‍ ഗാസയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഐക്യരാഷ്ട്രസഭയുടെ സമാധാന സേനാംഗമായ ഒരാളും കൊലപ്പെട്ടിട്ടുണ്ട്. യു എന്‍ സംഘത്തിലെ അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.