ഗസ്സയില്‍ ജറൂസലം ക്രൈസ്തവ രൂപത നടത്തുന്ന അല്‍ അഹ്‌ലി ബാപ്റ്റിസ്റ്റ് ആശുപത്രിക്ക് നേരെ ഇസ്രാഈല്‍ ആക്രമണം. ആക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു.
അതേസമയം ഭക്ഷണം കിട്ടാതെ പട്ടിണി മൂലം 11 പേര്‍ കൂടി മരിച്ചു. ഭക്ഷണം തേടിയെത്തിയ 21 പേരെ കൂടി ഇസ്രാഈല്‍ സേന വെടിവെച്ചുകൊന്നതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ 24 മണിക്കൂറിനിടെ ഇസ്രാഈല്‍ കൊലപ്പെടുത്തിയവരുടെ എണ്ണം 251 ആയി.
ഇസ്രാഈല്‍, അമേരിക്കന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഗസ്സ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ (ജിഎച്ച്എഫ്) വിതരണം ചെയ്യുന്ന ഭക്ഷണക്കിറ്റുകള്‍ വാങ്ങാന്‍ എത്തിയ ഫലസ്തീനികള്‍ക്ക് നേരെ ഇസ്രാഈല്‍ സൈന്യം നടത്തിയ വെടിവെപ്പില്‍ കുറഞ്ഞത് 21 പേര്‍ കൊല്ലപ്പെട്ടതായാണ് നാസര്‍ മെഡിക്കല്‍ കോംപ്ലക്‌സ് അറിയിച്ചത്. ഇന്ന് കൊല്ലപ്പെട്ടവരില്‍ 108 പേര്‍ കുട്ടികളാണ്.
അതേസമയം ഗസ്സ യുദ്ധത്തില്‍ ഇതുവരെ കൊല്ലപ്പെട്ട ഫലസ്തീനികള്‍ 61,827 ആയി. 1,55,275 പേര്‍ക്ക് പരിക്കേറ്റു.