ഇസ്രാഈലിനെതിരെ വംശഹത്യ ആരോപിച്ചു കൊണ്ട് സൗത്ത് ആഫ്രിക്ക 2023 ല്‍ സമര്‍പ്പിച്ച കേസിലാണ് ബ്രസീല്‍ പങ്കുചേര്‍ന്നിരിക്കുന്നത്. അന്താരാഷ്ട്ര കോടതിയില്‍ ആര്‍ട്ടിക്കിള്‍ 63 ഉപയോഗിച്ച് ബ്രസീല്‍ ഔദ്യോഗികമായി പങ്കുചേര്‍ന്നതായി ഹേഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐസിജെ വ്യക്തമാക്കി.
ഇതോടെ മെക്സിക്കോ, സ്‌പെയിന്‍, ചിലി, തുര്‍ക്കി, അയര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ക്ക് പിന്നാലെ ബ്രസീലും ഇസ്രാഈലിനെതിരായ നിയമ പോരാട്ടത്തില്‍ ഭാഗമായിരിക്കുകയാണ്. ഗസ്സ വംശഹത്യയില്‍ ഇതിനകം 65,200 ഫലസ്തീനികളാണ് ഔദ്യോഗിക കണക്കുകള്‍ പ്രകാരം മാത്രം കൊല്ലപ്പെട്ടിരിക്കുന്നത്.
ഫലസ്തീനികള്‍ക്കെതിരെ വംശഹത്യക്ക് ശ്രമിക്കരുതെന്ന് 2024 ല്‍ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും ഇത് പരിഗണിക്കാതെയാണ് ഇസ്രാഈല്‍ ആക്രമണം തുടരുന്നത്. കോടതിയുടെ അന്തിമ വിധി വരാന്‍ ഇനിയും വര്‍ഷങ്ങള്‍ എടുക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. യഥാസമയം വംശഹത്യ തടയാന്‍ കഴിയില്ലെങ്കില്‍ ഇതുപോലെയുള്ള കോടതികള്‍ക്ക് പ്രസക്തി എന്താണെന്ന വിമര്‍ശനവും കൂടെ ഉയരുന്നുണ്ട്.