ഗസ്സയിലെ വംശഹത്യയില്‍ ഇന്ത്യ മൗനം പാലിക്കുന്നത് ലജ്ജാകരമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം. വിദേശ നയം കളങ്കപ്പെട്ടെന്നും പ്രവര്‍ത്തക സമിതി കുറ്റപ്പെടുത്തി. ഗസ്സ വംശഹത്യയില്‍ യോഗം ദുഃഖം രേഖപ്പെടുത്തി.
അതേസമയം വോട്ടര്‍ പട്ടിക തീവ്രപരിശോധന അധികാരത്തില്‍ തുടരാനുള്ള ബിജെപിയുടെ വൃത്തികെട്ട തന്ത്രമാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ സംരക്ഷണത്തിന് വേണ്ടി പോരാടാനും പ്രവര്‍ത്തകസമിതി ആഹ്വാനം ചെയ്തു.
രണ്ട് പ്രമേയങ്ങളും കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി പാസാക്കി. വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട് കൂടുതല്‍ ബോംബുകള്‍ പുറത്തുവരുമെന്ന് ജയറാം രമേശ് പറഞ്ഞു. ഹൈഡ്രജന്‍ ബോംബ് കൊണ്ട് അവസാനിക്കില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.