ജെറുസലെം: ഗാസയില്‍ പട്ടിണി മരണമെന്നത് ഹമാസിന്റെ വെറും കള്ളക്കഥയാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹൂ. ഇക്കാര്യം തന്നെ ഫോണില്‍ വിളിച്ച യുഎസ് പ്രസിഡന്‍റ് ട്രംപിനോടാണ് നെതന്യാഹു തുറന്നു പറഞ്ഞത്.
ഇത് കേട്ട് നെതന്യാഹുവിനോട് ട്രംപ് പൊട്ടിത്തെറിച്ചതായി വാര്‍ത്തകള്‍ പരക്കുമ്പോഴും നെതന്യാഹു തന്റെ വാദത്തില്‍ ഉറച്ചുനില‍്ക്കുകയാണ്. കഴിഞ്ഞ ദിവസം ഇതിന് അനുകൂലമായി ഒരു വീഡിയോയും ഇസ്രയേല്‍ പ്രസിദ്ധീകരിച്ചിരുന്നു.
ഗാസയില്‍ ജനിതക രോഗം ബാധിച്ച ഒരു മകനെ അമ്മ എടുത്തുനില്‍ക്കുന്ന ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇസ്രയേലിന്റെ ആക്രമണം കാരണം ഭക്ഷണം കിട്ടാതെ കൂട്ടി എല്ലും തോലുമായി എന്ന രീതിയിലായിരുന്നു ഈ ചിത്രം പ്രചരിച്ചിരുന്നത്. എന്നാല്‍ കുട്ടി എല്ലും തോലുമായതിന് കാരണം ആ കുട്ടിയെ ബാധിച്ച ജനിതക രോഗം മൂലമായിരുന്നു. അതേ സമയം ഇതേ കുട്ടിയുടെ അനുജനോ അമ്മയ്‌ക്കോ യാതൊരു ശാരീരിക ശോഷണവും ഇല്ല. ഇക്കാര്യം പുറത്തുവന്നതോടെ ഈ ചിത്രം പ്രസിദ്ധീകരിച്ച ന്യൂയോര്‍ക്ക് ടൈംസും ബിബിസി ഉള്‍പ്പെടെയുള്ള മാധ്യമങ്ങളും വെട്ടിലായിരിക്കുകയാണ്. ഈ കഥ ഉയര്‍ത്തിക്കാണിച്ചാണ് നെതന്യാഹു തന്റെ ഭാഗം ന്യായീകരിക്കുന്നത്.