
ഗോവ: ഗോവയിലെ ഫിഡെ ചെസ് ലോകകപ്പില്‍ ശ്രദ്ധാകേന്ദ്രങ്ങളാവുകയാണ് ഇന്ത്യയുടെ പ്രജ്ഞാനന്ദയും അര്‍ജുന്‍ എരിഗെയ്സിയും.
കാരണം ലോക ചാമ്പ്യന്‍ ഗൂകേഷും ലോക അഞ്ചാം നമ്പര്‍ താരം അനീഷ് ഗിരിയും എട്ടാം നമ്പര്‍ താരം വെസ്ലി സോയും 19ാം റാങ്കുകാരന്‍ ഇയാന്‍ നെപോമ്നെഷിയും 20ാം റാങ്കുകാരന്‍ ഹാന്‍സ് നീമാനും തോറ്റുപുറത്തായതോടെയാണ് കപ്പ് നേടാന്‍ സാധ്യതയുള്ളതാരങ്ങളായി ഇന്ത്യയുടെ പ്രജ്ഞാനന്ദയും അര്‍ജുന്‍ എരിഗെയ്സിയും മാറിയത്.
ലോക ആറാം നമ്പര്‍ താരമാണ് അര്‍ജുന്‍ എരിഗെയ്സിയെങ്കില്‍ ഏഴാം നമ്പര്‍ താരമാണ് പ്രജ്ഞാനന്ദ. ലോക നാലാം നമ്പര്‍ താരം ജര്‍മ്മനിയുടെ വിന്‍സെന്‍റ് കെയ്‌മറും മത്സരരംഗത്തുണ്ട്. ഒരു ദിവസത്തെ വിശ്രമത്തിന് ശേഷം നാലാം റൗണ്ട് മത്സരങ്ങള്‍ തുടങ്ങാനിരിക്കുകയാണ്.
ഇന്ത്യയുടെ 27 താരങ്ങള്‍ മത്സരിച്ചെങ്കിലും ഇപ്പോള്‍ അഞ്ച് പേര്‍ മാത്രമാണ് അവശേഷിക്കുന്നത്. അര്‍ജുന്‍ എരിഗെയ്സി, പ്രജ്ഞാനന്ദ, പെന്‍റല ഹരികൃഷ്ണ, പ്രണവ് വി, വെങ്കടരമണ്‍ കാര്‍തിക് എന്നിവരാണ് നാലാം റൗണ്ടില്‍ കടന്നത്.
കഴിഞ്ഞ ദിവസം വിദിത് ഗുജറാത്തിയും തോറ്റു പുറത്താിയരുന്നു. ഗുകേഷ്, നിഹാല്‍ സരിന്‍, ദിവ്യദേശ്മുഖ്, അരവിന്ദ് ചിതംബരം, ദീപ്തയാന്‍ ഘോഷ് തുടങ്ങിയവരെല്ലാം പുറത്തായി.