മലപ്പുറം എടവണ്ണപ്പാറയിലെ ഗുണ്ടാ സംഘാംഗം കൊല്ലപ്പെട്ട സംഭവത്തില്‍ അക്രമത്തിന് കാരണം ബസ് ജോലിയിലെ തര്‍ക്കമെന്ന് കണ്ടെത്തല്‍. ഇയാള്‍ ജോലി ചെയ്തിരുന്ന ബസില്‍ മറ്റൊരാളെ ജോലിക്ക് കയറ്റിയയതാണ് അക്രമത്തിന് പിന്നില്‍.
ബസ് ഡ്രൈവറായ നാസറിനെ സാജിം അലി ഫോണില്‍ വിളിച്ചുവരുത്തി അക്രമിക്കുകയായിരുന്നു. ബ്ലേഡ് കൊണ്ട് നാസറിനെ ആക്രമക്കുന്നതിനിടെ സാജിം അലിയുടെ തലക്ക് പരിക്കേറ്റിരുന്നു. ഇതാണ് മരണ ക്കാരണമെന്നാണ് പോലീസ് നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു