
തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തില്‍ ഭഗവാന് വഴിപാടായി സ്വർണ്ണക്കിരീടം സമർപ്പിച്ച് ഭക്ത. തൃശൂരിലെ പ്രമുഖ ജ്വല്ലറി മാനുഫാക്ചറിങ്ങ് സ്ഥാപനമായ ‘അജയ് ആൻഡ് കമ്പനി’ ഉടമ അജയകുമാർ സി.എസിന്റെ ഭാര്യ സിനി അജയകുമാറാണ് അതിമനോഹരമായി നിർമ്മിച്ച സ്വർണ കിരീടം നല്‍കിയത്..
കല്ലുകള്‍ ഉള്‍പ്പെടെ ആകെ 174 ഗ്രാം (ഏകദേശം 21.75 പവൻ തൂക്കമാണുള്ളത്) വിശേഷാല്‍ ദിവസങ്ങളില്‍ വിഗ്രഹത്തില്‍ ചാർത്താൻ പാകത്തിലാണ് ഇതിന്റെ നിർമ്മാണം. ഇന്നലെ ഉച്ചയ്‌ക്ക് ക്ഷേത്രനട തുറന്ന സമയത്ത് കൊടിമരച്ചുവട്ടില്‍ വെച്ചായിരുന്നു കിരീട സമർപ്പണം.