ഗുരുവായൂര്‍ : വീണ്ടും ഭീകരവാദത്തിന്റെ ചില സൂചനകള്‍ നല്‍കി ഗുരുവായൂര്‍ ക്ഷേത്രം. കേരളത്തില്‍ നിന്നും ഐഎസ് ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട്മെന്‍റ് ചെയ്ത ആള്‍ ദേവസ്വത്തിന്റെ ഹോട്ടലായ പാഞ്ചജന്യത്തില്‍ തങ്ങി എന്നതാണ് ഒരു സംഭവം.
മറ്റൊന്ന് ഒരു കശ്മീരി യുവാവ് ഗുരുവായൂരില്‍ എത്തി കാട്ടിക്കൂട്ടിയ വിക്രിയകളാണ്. ഇവിടുത്തെ ഒരു ചടങ്ങില്‍ നുഴഞ്ഞുകയറി ഒരു കശ്മീരി എന്തോ ചെയ്തു എന്നതായിരുന്നു സംഭവം. ഇയാള്‍ വിതരണം ചെയ്തത് ഈദ് ആശംസകള്‍ എഴുതിയ മിഠായി ആണെന്ന രീതിയില്‍ പിന്നീട് ശശികല ടീച്ചറുടെ ഒരു പോസ്റ്റ് വന്നിരുന്നു.

എന്തായാലും ഇയാളെ പൊലീസ് മനോരോഗിയാക്കുമെന്ന് അനില്‍ വിളയില്‍ ഒരു പോസ്റ്റിട്ടിരുന്നു. ഏതാണ്ട് അതുപോലെയാണ് സംഭവിച്ചത്. വൈകുന്നേരത്തോടെ ഈ കശ്മീരി മനോരോഗിയാണെന്ന രീതിയില്‍ പൊലീസ് റിപ്പോര്‍ട്ട് വന്നു. ഇയാളെ മാനസിക കേന്ദ്രത്തിലേക്ക് മാറ്റിയതായും പൊലീസ് പറയുന്നു. അനില്‍ വിളയില്‍ ഇങ്ങിനെ ഒരു പോസ്റ്റിടാന്‍ കാരണം കുറച്ചു നാള്‍ മുന്‍പ് ഗുരുവാൂരില്‍ നടന്ന ഒരു സംഭവമാണ്. ഗുരുവായൂര്‍ ക്ഷേത്രത്തിനടുത്ത് ഹോട്ടല്‍ നടത്തുന്ന ഒരാള്‍ തുളസിത്തറയെ അധിക്ഷേപിച്ച സംഭവം അരങ്ങേറിയിരുന്നു. സംഭവം വിവാദമായതോടെ ഇയാളും മനോരോഗിയാണെന്നാണ് പൊലീസ് കണ്ടെത്തിയത്.
ഗുരുവായൂരിലെ ഒരു വിശേഷദിവസം സത്രം ഗേറ്റില്‍ നിന്നും ഗുരുവായൂര്‍ കിഴക്കേ നടയിലെ ദീപസ്തംഭം വരെ മോട്ടോര്‍ ബൈക്ക് ഓടിച്ചുവന്ന സംഭവവും ഉണ്ടായി. ഇയാളെക്കുറിച്ച് പൊലീസ് പറഞ്ഞത് മനോനിലതെറ്റിയ ആളാണെന്നാണ്. ഇത് പൊലീസിന്റെയും ദേവസ്വത്തിന്റെയും സുരക്ഷാവീഴ്ച മറയ്‌ക്കാനാണോ എന്നും വിമര്‍ശനമുയരുന്നുണ്ട്. ഗുരുവായൂരില്‍ മൂന്ന് നേരം സൗജന്യമായി ഭക്ഷണം നല്‍കിവരുന്നുണ്ട്. ഈ ഭക്ഷണം കഴിക്കാന്‍ വരുന്നവരില്‍ കാപാ കേസ് ചുമത്തിയ പ്രതികള്‍ വരെയുണ്ടെന്ന് ചൂണ്ടിക്കാട്ടി ചിലര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇത് തള്ളിക്കളയുകയായിരുന്നു.
കേരളത്തില്‍ നിന്നും ഐഎസ് ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട്മെന്‍റ് ചെയ്ത ഒരാള്‍ പാഞ്ചജന്യം ഹോട്ടലില്‍ താമസിച്ച സംഭവത്തെച്ചൊല്ലി ചിലര്‍ കോടതിയെ സമീപിച്ചിരുന്നു. പക്ഷെ കോടതിയുടെ ഭാഗത്ത് നിന്നും ഇതില്‍ കാര്യമായ നടപടി ഒന്നും ഉണ്ടായിട്ടില്ല.
ഇത്രയും സുരക്ഷാ പ്രാധാന്യമുള്ള സ്ഥലത്തായിരുന്നിട്ട് കൂടി ഈ കശ്മീരി ചെയ്ത വിക്രിയകളുടെ CCTV കണ്ടില്ല എന്നത് ദുരൂഹമായി തുടരുന്നു. CCTV ദൃശ്യങ്ങൾ നശിപ്പിച്ചതായും മുക്കിയതായും വരെ ആരോപണങ്ങളുണ്ട്.