
തൃശൂര്‍: ഗുരുവായൂര്‍ ആനക്കോട്ടയിലെ കൊമ്പന്‍ ഗുരുവായൂര്‍ ഗോകുല്‍ (35) ചരിഞ്ഞു. ശ്വാസതടസം മൂലം ചികിത്സയിലായിരുന്നു.
എറണാകുളം ചുള്ളിക്കല്‍ അറയ്‌ക്കല്‍ വീട്ടില്‍ എ.എസ്. രഘുനാഥന്‍ 1994 ജനുവരി ഒമ്പതിന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടയ്‌ക്കിരുത്തിയതാണ് ഗോകുലിനെ. കഴിഞ്ഞ വര്‍ഷം കൊയിലാണ്ടിയില്‍ വച്ച് ഉത്സവത്തിനിടെ മറ്റൊരാന ഗോകുലിനെ കുത്തിയിരുന്നു.
ആഴത്തിലുള്ള പരിക്ക് ആയിരുന്നതിനാല്‍ ഏറെ നാള്‍ ചികിത്സയിലായിരുന്നു. ഉത്സവപ്പറമ്പുകളില്‍ ഏറെ ആരാധകരുള്ള ആനയായിരുന്നു ഗുരുവായൂര്‍ ഗോകുല്‍.