
തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ബുധനാഴ്ച ദര്‍ശന നിയന്ത്രണം ഉണ്ടാകും. ദേവസ്വം ബോര്‍ഡ് ആണ് ഇക്കാര്യം അറിയിച്ചത്.
ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ച് ക്ഷേത്രം ശ്രീകോവില്‍ ശുചീകരണ പ്രവൃത്തികള്‍ നടക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം.ഉച്ചയ്‌ക്ക് ഒരു മണിക്ക് ശേഷം ക്ഷേത്രത്തിലേക്ക് പ്രവേശനമില്ല.
ഉച്ചതിരിഞ്ഞ് മൂന്നരയ്‌ക്ക് ക്ഷേത്ര നട തുറന്ന് പതിവ് പോലെ ദര്‍ശന സൗകര്യം ഉണ്ടാകും. ഭക്തജനങ്ങള്‍ സഹകരിക്കണമെന്ന് ദേവസ്വം അധികൃതര്‍ അഭ്യര്‍ഥിച്ചു.