• Wed. Jan 14th, 2026

24×7 Live News

Apdin News

ഗുരുവായൂര്‍ ദേവസ്വം നിയമനങ്ങള്‍ സുതാര്യമാക്കണം: യുവമോര്‍ച്ച

Byadmin

Jan 14, 2026



കോട്ടയം: ഗുരുവായൂര്‍ ദേവസ്വത്തിലെ നിയമനങ്ങള്‍ക്ക് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന് അധികാരമില്ലെന്ന ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്നുണ്ടായിട്ടുള്ള നിയമന നടപടികള്‍ ആശങ്കയുണര്‍ത്തുന്നതാണെന്ന് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി വിഷ്ണു വഞ്ചിമല.

നിയമനത്തിന് യോഗ്യത നേടിയ ഉദ്യോഗാര്‍ത്ഥികളെ വിഷമവൃത്തത്തില്‍ ആക്കുന്നതാണ് ഇത്. യോഗ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് നിയമനം കൊടുക്കാന്‍ ദേവസ്വം ബോര്‍ഡ് തയ്യാറാവണം. ഒരു ലക്ഷത്തോളം അപക്ഷകരില്‍ നിന്നും അഞ്ഞൂറും അതിലധികവും ഫീസ് ഈടാക്കിയതിലൂടെ അഞ്ചുകോടിയിലധികം രൂപയാണ് ഖജനാവിലെത്തിയത്.

നിയമനം നടത്താനായില്ലെങ്കില്‍ അടച്ച ഫീസ് തിരിച്ചുനല്‍കാനോ പ്രായപരിധി കഴിയുന്നതിന് മുമ്പ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൗജന്യമായി പരീക്ഷ എഴുതാനോ അവസരം നല്‍കേണ്ടതാണ്.

നിയമന നടപടികള്‍ സുതാര്യമാക്കി ദേവസ്വത്തിലെ പിന്‍വാതില്‍ നിയമനം പൂര്‍ണമായും അവസാനിപ്പിക്കണം. ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ യുവമോര്‍ച്ച ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

 

By admin