
തൃശൂര്‍: ഗുരുവായൂർ – തിരുനാവായ റെയിൽവേ പാത എന്ന സ്വപ്നത്തെ സജീവമാക്കിയ സുരേഷ് ഗോപി എംപിയ്‌ക്ക് അഭിനന്ദനപ്രവാഹം. സമൂഹമാധ്യമങ്ങളില്‍ വന്‍തോതിലാണ് തൃശൂരിന്റെ അഭിമാനമായ ഈ എംപിയ്‌ക്ക് കയ്യടികള്‍ ഉയരുന്നത്.
ഗുരുവായൂരില്‍ എത്തുന്ന ഭക്തര്‍ക്ക് മാത്രമല്ല, മുഴുവന്‍ മലയാളികള്‍ക്കും ഈ പാത എത്തിയാല്‍ വലിയ ആശ്വാസമാകും. തൃശൂര്‍, മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ ഉള്ളവര്‍ക്ക് ഇത് ആശ്വാസമാകും. തൃശൂരിന്റെ എംപിയായി ചുമതലയേറ്റ ശേഷം വലിയൊരു വികസനസ്വപ്നമാണ് സുരേഷ് ഗോപി തൊട്ടുണര്‍ത്തിയത്.
തൃശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ എന്നല്ല, മുഴുവന്‍ മലയാളികള്‍ക്കും ആശ്വാമാകുന്ന ഗുരുവായൂർ – തിരുനാവായ റെയിൽവേ ലൈൻ പദ്ധതി കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി മരവിച്ച് കിടക്കുകയായിരുന്നു. ആ പദ്ധതിയെ മരവിപ്പ് ദശയില്‍ നിന്നും മാറ്റി ഒരു സജീവപദ്ധതിയായി മുന്നോട്ടുകൊണ്ടുപോകാന്‍ റെയില്‍വേ രംഗത്തിറങ്ങുന്നു. പിന്നില്‍ സുരേഷ് ഗോപി എന്ന എംപിയുടെ നിതാന്തപരിശ്രമം തന്നെ.
മൂന്ന് പതിറ്റാണ്ടിലേറെയായി അനിശ്ചിതത്വത്തിലായിരുന്ന പദ്ധതിക്ക് ജീവൻ വെക്കുന്ന നിർണ്ണായകമായ ‘ഡീ-ഫ്രീസിംഗ്’ (De-freezing) ഉത്തരവാണ് കേന്ദ്ര സർക്കാർ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. ഇതോടെ പാതയ്‌ക്കായുള്ള സ്ഥലമേറ്റെടുപ്പ് ഉൾപ്പെടെയുള്ള തുടർനടപടികൾക്ക് വേഗം കൂടും. തൃശൂർ എംപിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഈ സന്തോഷവാർത്ത ജനങ്ങളെ അറിയിച്ചത്.
പൊതുജനങ്ങളിൽ നിന്നും ലഭിച്ച ആയിരക്കണക്കിന് നിവേദനങ്ങൾ പരിഗണിച്ചാണ് ഈ ജനപക്ഷ തീരുമാനം ഉണ്ടായതെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.വികസന കാര്യങ്ങളിൽ പ്രധാനമന്ത്രി മോദിയും റെയിൽവേ മന്ത്രിയും നൽകിയ പിന്തുണയ്‌ക്ക് അദ്ദേഹം നന്ദി അറിയിച്ചു.
995-ൽ തറക്കല്ലിട്ട പദ്ധതി, തുടർന്നു വന്ന സർക്കാരുകളുടെ കാലത്ത് ഭൂമി ഏറ്റെടുക്കൽ തടസ്സങ്ങളും മറ്റും കാരണം ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. 2019-ൽ റെയിൽവേ ഈ പദ്ധതി ഔദ്യോഗികമായി മരവിപ്പിച്ചിരുന്നു. എന്നാൽ, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി സുരേഷ് ഗോപി നടത്തിയ നിരന്തരമായ ചർച്ചകളും ഇടപെടലുകളുമാണ് ഇപ്പോൾ ഫലം കണ്ടിരിക്കുന്നത്. ഏകദേശം 35 കിലോമീറ്റർ ദൂരം വരുന്ന ഈ റെയിൽവേ പാത യാഥാർത്ഥ്യമാകുന്നതോടെ കൊച്ചിയിൽ നിന്ന് മലബാറിലേക്കുള്ള യാത്രാദൂരത്തിൽ വലിയ കുറവുണ്ടാകും. ഷൊർണൂർ റെയിൽവേ സ്റ്റേഷനിലെ തിരക്ക് ഒഴിവാക്കി ട്രെയിനുകൾക്ക് വേഗത്തിൽ കടന്നുപോകാൻ ഇത് വഴിയൊരുക്കും. തൃശൂർ ജില്ലയിലെ ഗുരുവായൂരിനെയും മലപ്പുറം ജില്ലയിലെ തിരുനാവായയെയും ബന്ധിപ്പിക്കുന്ന ഈ ലൈൻ, തീർത്ഥാടന ടൂറിസം മേഖലയ്‌ക്കും ചരക്ക് ഗതാഗതത്തിനും പുതിയ ഉണർവ് നൽകും