
ഗുരുവായൂർ: ഗുരുവായൂർ മമ്മിയൂർ ക്ഷേത്രത്തിൽ അയ്യപ്പൻ വിളക്കിന്റെ ഭാഗമായി പച്ചപുതച്ച വാവരുപള്ളി നിർമിച്ചതിൽ ഭക്തര്‍ക്കിടയില്‍ പ്രതിഷേധം ഉയരുന്നു. കുറെ വർഷങ്ങളായി അയ്യപ്പൻ വിളക്കിന്റെ ഭാഗമായി വാഴപ്പിണ്ടി കൊണ്ട് വാവര് പള്ളി കെട്ടുമായിരുന്നെങ്കിലും പച്ചത്തുണി കൊണ്ട് പൊതിഞ്ഞ് ഒരു മുസ്ലിം പള്ളിയുടെ അലങ്കാരങ്ങളോടെ ഇത് ഒരുക്കുന്ന പതിവില്ലെന്നും ഭക്തർ പറയുന്നു.
വാഴപ്പിണ്ടിക്കൊണ്ട് താൽക്കാലികമായാണ് ഒരു വാവരുപള്ളി ഒരുക്കിയിട്ടുള്ളതെങ്കിലും മുകൾഭാഗം പച്ചത്തുണികൊണ്ട് അലങ്കരിച്ച് മുസ്ലിം പള്ളിയുടേതിന്. സമാനമായി ചന്ദ്രക്കലയും താഴികക്കുടവും നിര്‍മ്മിച്ചിരിക്കുകയാണ്. ഇത് ഭാവിയില്‍ എന്തൊക്കെ ആയിത്തീരുമെന്നാണ് ഭക്തരുടെ ആശങ്ക. മുളയിലേ ഈ പ്രവണത നുള്ളന്നതാണ് നല്ലതെന്ന ആവശ്യവും ഉയരുന്നു.
മലബാർ ദേവസ്വത്തിന് കീഴിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മുൻവർഷങ്ങളിലേത് പോലെ ഇതിന്. സമീപത്തായി ദേവിയുടെയും അയ്യപ്പന്റെയും താൽക്കാലിക ക്ഷേത്രങ്ങൾ നിർമിച്ചിട്ടുണ്ടെങ്കിലും അതിന് യാതൊരു അലങ്കാരവുമില്ല, മാത്രമല്ല, ദേവിയുടെയും അയ്യപ്പന്റെയും താല്‍ക്കാലിക ക്ഷേത്രങ്ങളുടെ വലിപ്പം വാവര് പള്ളിയേക്കാൾ ചെറുതാണ്..
മലബാര്‍ ദേവസ്വം ബോര്‍ഡ് എന്തിനാണ് ഇത്തരം സംഗതികള്‍ പ്രോത്സാഹിപ്പിക്കുന്നത് എന്ന ചോദ്യവും ഉയരുന്നു.