• Fri. Jun 5th, 2026

24×7 Live News

Apdin News

ഗൂഗിൾ അമ്മച്ചി ചതിച്ചു ! ജിപിഎസ് നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് 70കാരി ഓടിച്ച കാർ എത്തിയത് റെയിൽവേ ട്രാക്കിൽ

Byadmin

Jun 5, 2026


ന്യൂദൽഹി: ഈ ആഴ്ച അമേരിക്കയിലെ സിയാറ്റിലിൽ ട്രെയിനിനായി കാത്തിരിക്കുന്ന യാത്രക്കാർക്ക് അപ്രതീക്ഷിതമായ ഒരു അത്ഭുതം കാണാനിടയായി. സാധാരണയായി ട്രെയിനുകൾക്കായി നീക്കിവച്ചിരിക്കുന്ന ലൈറ്റ് റെയിൽ പ്ലാറ്റ്‌ഫോമിൽ ഒരു എസ്‌യുവി കാർ തന്നെയാണ് പ്രത്യക്ഷപ്പെട്ടത്. അസാധാരണമായ കാഴ്ച സ്റ്റേഷനിലും ഓൺലൈനിലും പെട്ടെന്ന് ശ്രദ്ധ ആകർഷിച്ചു. തുടർന്ന് സംഭവത്തിന്റെ വീഡിയോകൾ വ്യാപകമായി നവമാധ്യമങ്ങളിൽ പ്രചരിക്കാൻ തുടങ്ങി.

ജിപിഎസ് നിർദ്ദേശങ്ങൾ പാലിക്കുന്നതിനിടെ 70 വയസ്സുള്ള ഒരു സ്ത്രീ അബദ്ധത്തിൽ റെയിൽ ശൃംഖലയിലേക്ക് വാഹനമോടിച്ചതായി അധികൃതർ പിന്നീട് പറഞ്ഞു. സിയാറ്റിലിലെ മൗണ്ട് ബേക്കർ ലൈറ്റ് റെയിൽ സ്റ്റേഷനിൽ ചൊവ്വാഴ്ച വൈകുന്നേരം നടന്ന സംഭവം ട്രെയിൻ ഗതാഗത സേവനങ്ങളെ താൽക്കാലികമായി തടസ്സപ്പെടുത്തി.

ദി സിയാറ്റിൽ ടൈംസിന്റെ റിപ്പോർട്ട് അനുസരിച്ച് ഒരു ചുവന്ന മാസ്ഡ CX-5 പാളത്തിൽ പതുക്കെ പ്ലാറ്റ്‌ഫോമിലേക്ക് നീങ്ങിയപ്പോൾ സ്റ്റേഷനിൽ കാത്തുനിന്ന യാത്രക്കാർ ആശയക്കുഴപ്പത്തിലായിയെന്നാണ്.

അതേ സമയം താൻ നാവിഗേഷൻ നിർദ്ദേശങ്ങൾ പാലിച്ചപ്പോഴാണ് അബദ്ധത്തിൽ റെയിൽ പാതയിൽ കയറിയതെന്ന് ഡ്രൈവർ ഉദ്യോഗസ്ഥരോട് പറഞ്ഞതായി പോലീസ് പറഞ്ഞു. സ്ത്രീ എങ്ങനെയാണ് സ്റ്റേഷനിൽ എത്തിയതെന്ന് കൃത്യമായി കണ്ടെത്താൻ അന്വേഷണ ഉദ്യോഗസ്ഥർ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

മൗണ്ട് ബേക്കർ സ്റ്റേഷനിൽ നിന്ന് അര മൈൽ അകലെ ഒരു റോഡരികിലൂടെ റെയിൽവേ പോകുന്ന സ്ഥലത്താണ് സ്ത്രീ ട്രാക്ക് വേയിൽ പ്രവേശിച്ചതെന്ന് ദൃക്‌സാക്ഷികൾ വിശ്വസിക്കുന്നതായി ദി സിയാറ്റിൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. എന്തായാലും സംഭവത്തിന്റെ വീഡിയോ സവമാധ്യമങ്ങളിൽ ഏറെ കൗതുകമുണർത്തിയിട്ടുണ്ട്.



By admin