മാനന്തവാടി: വിവിധ ഗോത്ര സംഘടനകളുടെ നേതൃത്വത്തില്‍ വള്ളിയൂര്‍ക്കാവ് ഉത്സവനഗരിയില്‍ നടന്ന ഗോത്രപര്‍വം ഗോത്ര കലാസംഗമത്തിന് സമാപനം. രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടിയില്‍ മുന്നൂറോളം കലാകാരന്‍മാര്‍ പങ്കെടുത്തു. അരുണാചല്‍ പ്രദേശ്, തമിഴ്‌നാട്, കര്‍ണാടക തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ ഗോത്രകലകളും, കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിയവരുടെ കലാരൂപങ്ങളും പരിപാടിയില്‍ അരങ്ങേറി.
ജന്മഭൂമി അമ്പതാം വര്‍ഷ ആഘോഷസമിതി, വനവാസി വികാസ കേന്ദ്രം, വനവാസി ആശ്രം ലൈഫ് ചാരിറ്റബിള്‍ ട്രസ്റ്റ്, വയനാട് പൈതൃക സംരക്ഷണ കര്‍മസമിതി, പീപ് എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ഗോത്രപര്‍വം സംഘടിപ്പിച്ചത്.
കഴിഞ്ഞ 9ന് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടന്ന ഗോത്ര വിദ്യാര്‍ത്ഥികള്‍ക്കും കര്‍ഷകര്‍ക്കും സംരംഭകര്‍ക്കുമായി നടന്ന ശില്പശാലകളും ശ്രദ്ധേയമായിരുന്നു. കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കറായിരുന്നു ഗോത്രപര്‍വം ഉദ്ഘാടനം ചെയ്തത്. സമാപന സമ്മേളനത്തില്‍ സംഘാടക സമിതി കണ്‍വീനര്‍ സി.കെ. ബാലകൃഷ്ണന്‍, കെ.ജി. സുരേഷ്ബാബു, പി. സുബ്ബറാവു, സുശാന്ത് നരിക്കോടന്‍, ശിവദാസന്‍ വിനായക, വി.കെ. സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.