• Tue. Feb 4th, 2025

24×7 Live News

Apdin News

ഗോത്രവര്‍ഗ സംഗമത്തിനൊരുങ്ങി കുംഭമേളാ നഗരി; വനസംസ്‌കൃതി സംരക്ഷണത്തിന് പ്രതിജ്ഞയെടുക്കും

Byadmin

Feb 4, 2025


പ്രയാഗ് രാജ്: വനവാസി കല്യാണ്‍ ആശ്രമത്തിന്റെ നേതൃത്വത്തില്‍ ആറ് മുതല്‍ പത്ത് വരെ കുംഭമേളാ നഗരിയില്‍ ഗോത്രവര്‍ഗ സംഗമം നടക്കും. രാജ്യത്തുടനീളമുള്ള 25000 വനവാസി പ്രതിനിധികള്‍ ഈ ചരിത്ര സമ്മേളനത്തില്‍ പങ്കെടുക്കും. ഗോത്രസംസ്‌കൃതിയും ധര്‍മ്മവും പാരമ്പര്യവും സംരക്ഷിക്കുമെന്ന് പ്രതിജ്ഞ ചെയ്യും. ആറ്, ഏഴ് തീയതികള്‍ ഗോത്രവര്‍ഗ യുവാക്കളുടെ സംഗമം യുവകുംഭ നടക്കും. പതിനായിരം യുവാക്കള്‍ പങ്കെടുക്കും. തെരഞ്ഞെടുത്ത ഇരുപത് പ്രതിഭകളെ പരിപാടിയില്‍ ആദരിക്കും.

ഏഴിന് മഹാഘോഷയാത്ര സംഘടിപ്പിക്കും. ഇതില്‍ രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും വരുന്ന വനവാസി ജനത പരമ്പരാഗത വേഷവിധാനങ്ങളോടും നൃത്തനൃത്യങ്ങളോടും കൂടി അണിനിരക്കും. ഘോഷയാത്രയില്‍ പങ്കെടുക്കുന്നവര്‍ കുംഭസ്‌നാനം ചെയ്യും. വിവിധ ഗോത്രങ്ങളില്‍ നിന്നുള്ള 150 ഓളം നൃത്തസംഘങ്ങള്‍ ഗോത്രസമാഗമത്തില്‍ പങ്കെടുക്കും. നമ്മള്‍ ഒരേ രക്തമാണ് എന്ന ആഹ്വാനം ഉയരും. എട്ട്, ഒമ്പത് തീയതികളിലായി നാല് വ്യത്യസ്ത വേദികളില്‍ സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും.

ഫെബ്രുവരി പത്തിന് സമാപന സംഗമത്തില്‍ സംന്യാസി ശ്രേഷ്ഠര്‍ പങ്കെടുക്കും. മഹാമണ്ഡലേശ്വര്‍ യതീന്ദ്രാനന്ദ് ഗിരി ജി മഹാരാജ്, ആചാര്യ മഹാമണ്ഡലേശ്വര്‍ സ്വാമി അവധേശാനന്ദ് ഗിരി ജി മഹാരാജ്, ആചാര്യ മഹാമണ്ഡലേശ്വര്‍ രഘുനാഥ് മഹാരാജ് തുടങ്ങിയവര്‍ സംസാരിക്കും.



By admin