• Sun. Nov 9th, 2025

24×7 Live News

Apdin News

ഗോള്‍ഡന്‍വാലി നിധി നിക്ഷേപ തട്ടിപ്പ്: മുഖ്യപ്രതി താര കൃഷ്ണനെ വീണ്ടും അറസ്റ്റ് ചെയ്തു

Byadmin

Nov 8, 2025



തിരുവനന്തപുരം : ഗോള്‍ഡന്‍വാലി നിധി നിക്ഷേപ തട്ടിപ്പില്‍ ,നിക്ഷേപകര്‍ക്ക് തുക മടക്കി നല്‍കാമെന്ന ഉപാധികളോടെ കോടതിയില്‍ നിന്നും ജാമ്യത്തില്‍ പുറത്തിറങ്ങിയ മുഖ്യപ്രതി താര കൃഷ്ണനെ (51) വീണ്ടും അറസ്റ്റ് ചെയ്തു. നേമം സ്റ്റുഡിയോ റോഡില്‍ താമസിക്കുന്ന ഇവരെ തമ്പാനൂര്‍ സി.ഐയുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.

തൈക്കാട് ആശുപത്രിക്കു സമീപം പ്രവര്‍ത്തിച്ചിരുന്ന ഗോള്‍ഡന്‍വാലി നിധി വഴി കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തി കാനഡയിലേക്കു കടന്ന താര കൃഷ്ണനെ കഴിഞ്ഞ 29ന് തമ്പാനൂര്‍ പൊലീസ് സംഘം ബെംഗളൂരു വിമാനത്താവളത്തില്‍നിന്നും പിടികൂടിയിരുന്നു.റിമാന്‍ഡിലായ താര കോടതിയില്‍ പരാതിക്കാര്‍ക്കുള്ള തുക ഉടന്‍ നല്‍കാമെന്ന ഉപാധിയോടെ ചൊവ്വാഴ്ച ജാമ്യം നേടി പുറത്തിറങ്ങി.

എന്നാല്‍ ഇവര്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് തമ്പാനൂര്‍ പൊലീസില്‍ കൂടുതല്‍ പരാതി എത്തിയതോടെയാണ് കേസ് അന്വേഷണം ഊര്‍ജിതമാക്കിയത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കുവൈറ്റിലേക്കു മുങ്ങിയ മറ്റൊരു പ്രതി കെ.ടി തോമസിനെ നാട്ടിലെത്തിക്കാനുള്ള നടപടികളും പൊലീസ് ആരംഭിച്ചു. മറ്റ് രണ്ട് ഡയറക്ടര്‍മാര്‍ക്കു വേണ്ടിയുള്ള അന്വേഷണവും പൊലീസ് ഊര്‍ജിതമാക്കി.

 

By admin