കൊല്ലം:ഗോവ നിര്‍മിതമായ 150 ലിറ്റര്‍ മദ്യവുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍. പട്ടത്താനം സ്വദേശി ഡാനി ജേക്കബ് ആണ് അറസ്റ്റിലായത്.ഇയാളുടെ കൂട്ടാളിക്കായി പൊലീസ് തിരച്ചില്‍ തുടങ്ങി.
പൂജ അവധി ദിവസങ്ങളില്‍ അമിത വില ഈടാക്കി വില്‍ക്കാന്‍ കൊണ്ടുവന്ന മദ്യമാണ് പിടികൂടിയത്.
രഹസ്യ വിവരം കിട്ടിയ ഈസ്റ്റ് പൊലീസ് ജേക്കബിന്റെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് 150 ലിറ്റര്‍ ഗോവ നിര്‍മ്മിത മദ്യം പിടികൂടിയത്. ബിവറേജസ് അവധി ആയാല്‍ ആവശ്യക്കാര്‍ക്ക് പറയുന്നിടത്ത് മദ്യം എത്തിച്ചു നല്‍കുന്നതാണ് ജേക്കബിന്റെ രീതി. ഗോവയില്‍ 140 രൂപ വില വരുന്ന മദ്യം 700 രൂപയ്‌ക്ക് ആണ് കേരളത്തില്‍ വില്‍ക്കുന്നത്.
മദ്യം വീടിന്റെ പല ഭാഗത്തായി ഒളിപ്പിച്ച നിലയിലായിരുന്നു . ട്രെയിന്‍ മാര്‍ഗം എത്തിക്കുന്ന മദ്യം ജേക്കബിന്റെ വീട്ടിലാണ് ഒളിപ്പിച്ചു വയ്‌ക്കാറുള്ളത് ജേക്കബിന്റെ ബാങ്ക് ഇടപാടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്.