• Fri. Mar 13th, 2026

24×7 Live News

Apdin News

ഗോവ പനാജി കോർപ്പറേഷനിലും ബിജെപിക്ക് വൻ വിജയം, 30 വാർഡിൽ 26 എണ്ണത്തിൽ വിജയം

Byadmin

Mar 13, 2026



പനാജി: ഗോവയിലെ പനാജി കോർപ്പറേഷനിലെ 30 വാർഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 26 വാർഡിലും ബിജെപി സ്ഥാനാർത്ഥികൾ വിജയിച്ചു. ഇന്ന് രാവിലെ 8:00 മണിയോടെ ശ്യാമ പ്രസാദ് മുഖർജി സ്റ്റേഡിയത്തിൽ വോട്ടെണ്ണൽ ആരംഭിച്ചു. മാർച്ച് 11 ന് ആയിരുന്നു വോട്ടെടുപ്പ്. ഇതുവരെ 26 വാർഡുകളിലെ ഫലമാണ് പ്രഖ്യാപിച്ചത്. 30ൽ 26 ഇടത്തും ബിജെപിക്കാണ് വിജയം.

േേപാളിംഗ് 69.07 ശതമാനത്തിലെത്തിയിരുന്നു. വാർഡ് 23 ലാണ് റെക്കോർഡ് 81.94 ശതമാനം. 48 ബൂത്തുകളിൽ 69 സ്ഥാനാർത്ഥികൾ പരമ്പരാഗത ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ച് മത്സരിച്ചു; സംവരണപ്രകാരം 10 വാർഡുകൾ സ്ത്രീകൾക്കും 8 എണ്ണം ഒബിസികൾക്കും ഒന്ന് എസ്ടികൾക്കും വേണ്ടിയുള്ള വാർഡുകളാണ്.

 

By admin