
പനാജി(ഗോവ): ഇന്നലെ ആരംഭിച്ച അന്തർ ദേശീയ ഫിലിം ഫെസ്റ്റിവലിൽ ഇന്ന്
120 ബഹാദൂർ സിനിമയുടെ വേൾസ് പ്രീമിയർ പ്രദർശനം. ( 120 ബ്രേവ്‌ഹാർട്ട്‌സ് ). 2025-ൽ പുറത്തിറങ്ങുന്ന ഈ ഹിന്ദി സിനിമ യുദ്ധ ചരിത്രമാണ്. രസ്‌നീഷ് ‘റാസി’ ഘായ് സംവിധാനം ചെയ്ത് എക്‌സൽ എന്റർടൈൻമെന്റും ട്രിഗർ ഹാപ്പി സ്റ്റുഡിയോസും ചേർന്നാണ് ഇത് നിർമ്മിച്ചത്.
1962 നവംബർ 18-ന് നടന്ന, ഭാരത- ചൈന യുദ്ധത്തിലെ പ്രധാന സംഭവങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന റെസാങ് ലാ യുദ്ധത്തെയാണ് ഈ ചിത്രം വിവരിക്കുന്നത് . ചാർലി കമ്പനിയിലെ 120 സൈനികരും, പൂർണ്ണമായും അഹിറുകൾ ഉൾപ്പെടുന്ന 13 കുമയോൺ റെജിമെന്റും 3000 പേരടങ്ങുന്ന ചൈനീസ് ആർമി സംഘത്തിനെതിരെ തങ്ങളുടെ സ്ഥാനം പ്രതിരോധിച്ചു, 1300-ലധികം പേരുടെ ജീവൻ അപഹരിച്ചു ആ യുദ്ധം.
സിനിമയിൽ
മേജർ ഷൈതാൻ സിങ്ങായി ഫർഹാൻ അക്തറും ഷൈതാൻസിങ്ങിന്റെ ഭാര്യ ഷാഗുൺ കൻവാറായി റാഷി ഖന്നയും അഭിനയിക്കുന്നു.
ഇപ്പോൾ നടക്കുന്ന പ്രദർശനം കാണാൻ ഫർഹാൻ അഖ്തറും എത്തിയിട്ടുണ്ട്.