പുതുക്കാട് ഗ്യാസ് സിലിണ്ടര്‍ കയറ്റി വന്ന ലോറിയിടിച്ചുണ്ടായ അപകടത്തില്‍ പുതുക്കാട് റെയില്‍വേ ഗേറ്റ് തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം താല്‍ക്കാലികമായി നിലച്ചു. വന്‍ദുരന്തം ഒഴിവായതായാണ് പ്രാഥമിക വിവരം.
ലോറി ഗേറ്റിലിടിച്ചപ്പോള്‍ ഗേറ്റിന്റെ കുറുകെയുള്ള ഇരുമ്പുതൂണ്‍ റെയില്‍വേ വൈദ്യുതി കമ്പിയിലേക്ക് വീണതോടെ വൈദ്യുതിബന്ധം തകരാറിലായി. ഇതിനെ തുടര്‍ന്ന് എറണാകുളം ഭാഗത്തേക്കുള്ള ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളിലായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
അപകടത്തെ തുടര്‍ന്ന് റെയില്‍വേ അധികൃതരും പൊലീസ് സംഘവും സ്ഥലത്തെത്തി. ഗതാഗതം പുനഃസ്ഥാപിക്കാന്‍ അടിയന്തിര ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.