
ഫാല്‍ഗുന പൂര്‍ണിമയിലാണ് ഇത്തവണത്തെ ഗ്രഹണം. ഉത്തരഭാരതത്തില്‍ ഹോളി ആഘോഷിക്കുന്ന ദിനമാണിത്. ഈ ചന്ദ്രഗ്രഹണം മേടം മുതല്‍ മീനം വരെയുള്ള 12 കൂറുകാര്‍ക്കും എന്തു മാറ്റമാണ് ഉണ്ടാക്കുക എന്നു സാമാന്യമായി നോക്കാം.
മേടക്കൂര്‍
(അശ്വതി, ഭരണി, കാര്‍ത്തിക കാല്‍)
മേടരാശിക്കാര്‍ക്ക് അസ്വസ്ഥതകളാണ് ഗ്രഹണം സമ്മാനിക്കുക. മാനസിക സമ്മര്‍ദ്ദം കൂടും. തിടുക്കത്തില്‍ തീരുമാനങ്ങള്‍ എടുത്താല്‍ അവ പിന്നീട് പ്രശ്നങ്ങള്‍ക്കു കാരണമാകും. വികാരങ്ങളെ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ക്ക് അടിപ്പെടാതെ നോക്കണം.
ഇടവക്കൂര്‍
(കാര്‍ത്തിക മുക്കാല്‍, രോഹിണി, മകയിരം ആദ്യപകുതി)
ഇടവ രാശിക്കാര്‍ക്ക് ചന്ദ്രഗ്രഹണം സന്തോഷവും സമാധാനവും എത്തിക്കും. എങ്കിലും ശ്രദ്ധയോടെ വേണം ഏതു കാര്യങ്ങളെയും സമീപിക്കാന്‍. ജോലിയിലും പ്രശസ്തിയിലും മാറ്റത്തിനു സാധ്യത. കുടുംബത്തില്‍ അഭിപ്രായഭിന്നതകള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.
മിഥുനക്കൂര്‍
(മകയിരം രണ്ടാംപകുതി, തിരുവാതിര, പുണര്‍തം മുക്കാല്‍)
മിഥുനക്കാര്‍ക്ക് ഗ്രഹണം പൊതുവേ ദോഷകരം. മുന്നോട്ടുള്ള ജീവിതത്തില്‍ പ്രയാസങ്ങള്‍ പ്രതീക്ഷിക്കണം. മാനസിക സമ്മര്‍ദ്ദമേറും. സംസാരിത്തില്‍ ഏറെ ശ്രദ്ധിക്കണം. അമിത ദേഷ്യവും വികാരാവേശവും പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും. എങ്കിലും സന്തോഷകരമായ മാറ്റങ്ങള്‍ അധികം വൈകാതെ സംഭവിച്ചേക്കാം.
കര്‍ക്കടകക്കൂര്‍
(പുണര്‍തം കാല്‍, പൂയം, ആയില്യം)
കര്‍ക്കടകത്തിന്റെ അധിപന്‍ ചന്ദ്രനായതിനാല്‍ ഈ കൂറുകാരെ ഗ്രഹണം ഏറെ സ്വാധീനിക്കും. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പ്രതീക്ഷിക്കാം. നിക്ഷേപങ്ങള്‍ ശ്രദ്ധാപൂര്‍വം നടത്തിയില്ലെങ്കില്‍ നഷ്ടമുണ്ടാകും. വൈകാരികമായി കൂടുതല്‍ ശ്രദ്ധിച്ച് വേണം കാര്യങ്ങളെ നേരിടാന്‍. അനാവശ്യമായ തര്‍ക്കങ്ങളും അസമയത്തു തനിച്ചുള്ള സഞ്ചാരവും ഒഴിവാക്കുന്നത് നന്ന്.
ചിങ്ങക്കൂര്‍
(മകം, പൂരം, ഉത്രം കാല്‍)
ചിങ്ങക്കൂറുകാര്‍ക്ക് ഗ്രഹണം പല വിധ ഗുണാനുഭവങ്ങളെ ചെയ്യും. വിദ്യാര്‍ത്ഥികള്‍ക്ക് മത്സരപ്പരീക്ഷകളില്‍ മികച്ച വിജയം നേടാനാവും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അനുകൂല മാറ്റങ്ങള്‍ ലഭിക്കും. വ്യാപാരികള്‍ക്ക് മികച്ച സമയമാണെന്നതിനാല്‍ സാമ്പത്തിക ലാഭം കൂടും. എങ്കിലും ഈശ്വരഭജനത്തിനു മുന്‍തൂക്കം നല്‍കേണ്ടതുണ്ട്.
കന്നിക്കൂര്‍
(ഉത്രം മുക്കാല്‍, അത്തം, ചിത്തിര ആദ്യപകുതി)
കന്നി രാശിക്കാര്‍ക്ക് ഗ്രഹണം സാമ്പത്തിക നഷ്ടം വരുത്തിയേക്കാനിടയുണ്ട്. ജീവിതത്തില്‍ പല വിധ മാറ്റങ്ങള്‍ക്ക് തുടക്കമിടുന്നതിനും ഗ്രഹണം കാരണമാകാം. അപ്രതീക്ഷിത വെല്ലുവിളികള്‍ വന്നുപെടും. ദീര്‍ഘകാലമായി ചികിത്സയിലുള്ള രോഗികള്‍ക്ക് പെട്ടന്ന് ആരോഗ്യം മോശമായേക്കാം. ജോലിയില്‍ ഏറെ മുന്‍കരുതല്‍ വേണം. അല്ലാത്ത പക്ഷം സന്തോഷകരമായ സാഹചര്യങ്ങള്‍ മനസ്സംഘര്‍ഷങ്ങളിലേക്ക് നയിച്ചേക്കാം.
തുലാക്കൂര്‍
(ചിത്തിര രണ്ടാംപകുതി, ചോതി, വിശാഖം മുക്കാല്‍)
തുലാം രാശിക്കാര്‍ക്ക് ചന്ദ്രഗ്രഹണം പല വിധ പ്രതിസന്ധികള്‍ ഉണ്ടാക്കാം. ആരോഗ്യം നന്നായി ശ്രദ്ധിക്കണം. തീരുമാനങ്ങള്‍ നന്നായി ആലോചിച്ചു മാത്രം എടുക്കുക. അനാവശ്യ ആശങ്കകള്‍ പലതും വരാം. ഇതിനെ ബോധപൂര്‍വ്വം മറികടക്കണം. വിവാഹം, വീടുനിര്‍മ്മാണം പോലെയുള്ള കുടുംബസംബന്ധമായ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ കൂട്ടായി ആലോചിച്ചു മാത്രം കൈക്കൊള്ളുക.
വൃശ്ചികക്കൂര്‍
(വിശാഖം കാല്‍, അനിഴം, തൃക്കേട്ട)
വൃശ്ചിക രാശിക്കാര്‍ക്ക് ഈ ചന്ദ്രഗ്രഹണം അല്‍പം പ്രതികൂലമെന്നതിനാല്‍ എല്ലാ കാര്യങ്ങളിലും നല്ല ശ്രദ്ധ വേണം. ഈ കൂറുകാര്‍ക്ക് മാനസിക സമ്മര്‍ദ്ദങ്ങള്‍ വര്‍ദ്ധിക്കുന്ന സമയമാണ്. തൊഴില്‍ മേഖലയില്‍ കൂടുതല്‍ വെല്ലുവിളികളെ അഭിമുഖീകരിക്കേണ്ടി വരും. തീരുമാനങ്ങള്‍ തിടുക്കപ്പെട്ടെത്താല്‍ അത് പ്രശ്നങ്ങള്‍ ഇരട്ടിയാക്കും. പല കാര്യങ്ങളിലും മാതൃസഹായം ഉണ്ടാും എന്നത് ആശ്വാസകരമാണ്.
ധനുക്കൂര്‍
(മൂലം, പൂരാടം, ഉത്രാടം കാല്‍)
ധനു രാശിക്കാര്‍ക്ക് ഗ്രഹണത്തിന്റെ ഫലങ്ങള്‍ പലതും ശുഭകരമായി കാണുന്നുണ്ട്. പക്ഷേ ഡ്രൈവിങ്ങില്‍ അതീവ ശ്രദ്ധവേണം. സാമ്പത്തിക തീരുമാനങ്ങള്‍ ശ്രദ്ധാപൂര്‍വ്വം കൈക്കൊള്ളുക. അനാവശ്യ ആശങ്കകള്‍ ഒഴിവാക്കണം. പ്രശ്നങ്ങളെ യുക്തിയുക്തമായി വിലയിരുത്തി വേണം മുന്നോട്ടുപോകാന്‍. സാമ്പത്തിക ലഭ്യതയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായേക്കുമെങ്കിലും കുടുംബജീവിആകും.
മകരക്കൂര്‍
(ഉത്രാടം മുക്കാല്‍, തിരുവോണം, അവിട്ടം ആദ്യപകുതി)
മകരം രാശിക്കാര്‍ക്ക് ചന്ദ്രഗ്രഹണത്താല്‍ പല വിധ ശുഭകരമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റമുണ്ടാകും. എഴുത്തുകാര്‍ക്കും ചിന്തകര്‍ക്കും ഐടി മേഖലയില്‍ ഉള്ളവര്‍ക്കും അനുകൂല സമയമാണ്. ആഡംബര വസ്തുക്കള്‍ക്ക് കൂടുതല്‍ പണം ചെലവഴിക്കാനുള്ള പ്രവണത നിയന്ത്രിക്കണം. അല്ലാത്തപക്ഷം സാമ്പത്തിക അസ്ഥിരതയില്‍ പെട്ടുപോകാം. ഈ കൂറുകാര്‍ക്ക് മൊത്തത്തില്‍ അനുകൂല സമയമാണ്.
കുംഭക്കൂര്‍
(അവിട്ടം രണ്ടാംപകുതി, ചതയം, പൂരുരുട്ടാതി മുക്കാല്‍)
കുംഭക്കൂറുകാര്‍ക്ക് ഗ്രഹണം വിവാഹ, ദാമ്പത്യ വിഷയങ്ങളില്‍ പ്രതികൂലമായാണ് ഭവിക്കുക. പൊതുവില്‍ എല്ലാ കാര്യങ്ങളിലും അല്‍പം പ്രയാസം നേരിട്ടേക്കാം. പ്രതീക്ഷകളെ യാഥാര്‍ത്ഥ്യമാക്കാന്‍ ഏറെ പ്രയത്‌നം വേണ്ടിവരും. തെറ്റിദ്ധാരണകള്‍ പലതും വരാമെന്നതിനാല്‍ പ്രത്യേക കരുതല്‍ വേണം. ഏറെ ക്ഷമയോടെ വേണം ഓരോ കാര്യങ്ങളെയും സമീപിക്കാന്‍. അനാവശ്യ ആശങ്കകള്‍ക്കും സാധ്യത കാണുന്നുണ്ട്.
മീനക്കൂര്‍
(പൂരുരുട്ടാതി കാല്‍, ഉത്തൃട്ടാതി, രേവതി)
മീനം രാശിക്കാര്‍ക്ക് ഗ്രഹണശേഷം കൂടുതല്‍ ശ്രദ്ധയോടെ കാര്യങ്ങളെ സമീപിക്കണം. അശ്രദ്ധമായ ഒരു തീരുമാനംപോലും ജീവിതത്തെ ആകെ ഉലച്ചുകളയാം. അതിനാല്‍ ഓരോ തീരുമാനവും ഏറെ ആലോചനയോടെയും ശ്രദ്ധയോടെയും വേണം കൈക്കൊള്ളാന്‍. വെല്ലുവിളികള്‍ ഒന്നിനു പുറകെ ഒന്നായി എത്തിയാലും ഈശ്വരചിന്തയോടെ മുന്നോട്ടു പോയാല്‍ എല്ലാ പ്രതിബന്ധങ്ങളേയും വിജയകരമായി മറികടക്കാനാവും. തൊഴിലിടത്തു കൂടുതല്‍ ശ്രദ്ധ വേണം. ചതിയും വഞ്ചനയും കരുതിയിരിക്കേണ്ടതുണ്ട്.
എസ്‌കെകെ.