• Sun. Apr 12th, 2026

24×7 Live News

Apdin News

ഗ്ലോബല്‍ ഫയര്‍ പവര്‍ ലിസ്റ്റില്‍ ഇന്ത്യ ലോകത്തിലെ നാലാമത്തെ വ്യോമസേനാ ശക്തി

Byadmin

Apr 12, 2026


ന്യൂദല്‍ഹി: രാജ്യങ്ങളുടെ സൈനികശക്തിയുടെ പട്ടിക പ്രസിദ്ധീകരിച്ച 2026 മാര്‍ച്ചിലെ ഗ്ലോബല്‍ ഫയര്‍ പവര്‍ സൂചികയില്‍ വ്യോമസേനാശക്തിയുടെ കാര്യത്തില്‍ ഇന്ത്യയ്‌ക്ക് നാലാം സ്ഥാനം. ഇക്കാര്യത്തില്‍ ഇസ്രയേലിനും ഫ്രാന്‍സിനും ജപ്പാനും ഇറ്റലിയ്‌ക്കും ഏറെ മുന്‍പിലാണ് ഇന്ത്യയുടെ സ്ഥാനം.

രണ്ട് അളവുകോലുകളാണ് ഇതില്‍ പ്രധാനമായും കണക്കാക്കുന്നത്. ഒന്ന് യുദ്ധവിമാനങ്ങളുടെ എണ്ണം. രണ്ട് ഇന്‍റര്‍സെപ്റ്ററുകളുടെ എണ്ണം. ഇതില്‍ ഒന്നാം സ്ഥാനം യുഎസിനാണ്. മറ്റു രാജ്യങ്ങളുമായിതാരതമ്യം ചെയ്യാന്‍ കഴിയാത്ത അത്രയും ഉയരത്തിലാണ് യുഎസ്. ആകെ യുദ്ധവിമാനങ്ങള്‍ 13,032. തൊട്ടുപിന്നില്‍ റഷ്യയുണ്ട്- 4237 യുദ്ധവിമാനങ്ങളാണ് റഷ്യയ്‌ക്കുള്ളത്.

മൂന്നാം സ്ഥാനത്ത് ചൈന തന്നെ. 3529 യുദ്ധവിമാനങ്ങളാണ് ചൈനയുടെ കൈവശം ഉള്ളത്. ഇന്ത്യയ്‌ക്കാണ് നാലാം സ്ഥാനം. കൈവശമുള്ളത് 2,183 യുദ്ധവിമാനങ്ങള്‍.



By admin