
ന്യൂദൽഹി : വിദേശ ശക്തികൾ ഇന്ത്യയിൽ ഏർപ്പെടുത്തിയ പാകിസ്ഥാൻ ഏജന്റാണ് കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയിയെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ . അദ്ദേഹം 100% ഒരു പാകിസ്ഥാൻ ഏജന്റാണെന്നതിന് തെളിവുണ്ടെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
“ഞാൻ ഇത് വസ്തുതകളോടെയാണ് പറയുന്നത്. മുഖ്യമന്ത്രി എന്ന നിലയിൽ, അദ്ദേഹം ഒരു ശുദ്ധമായ പാകിസ്ഥാൻ ഏജന്റാണെന്ന് ഞാൻ പറയുന്നു. ധൈര്യമുണ്ടെങ്കിൽ എനിക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്യണം.“ ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
2025 ഫെബ്രുവരി 17-ന്, പാകിസ്ഥാൻ പൗരനായ അലി തൗഖീർ ഷെയ്‌ക്കിന്റെയും കൂട്ടാളികളുടെയും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ അന്വേഷിക്കാൻ അസം മന്ത്രിസഭ ഒരു പ്രത്യേക അന്വേഷണ സംഘം (SIT) രൂപീകരിച്ചു. ഈ സമഗ്രമായ അന്വേഷണത്തിനിടെ, നമ്മുടെ രാജ്യത്തിന്റെ പരമാധികാരത്തെ ദുർബലപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ഒരു വലിയ ഗൂഢാലോചനയിലേക്ക് വിരൽ ചൂണ്ടുന്ന ഞെട്ടിപ്പിക്കുന്ന വസ്തുതകൾ SIT കണ്ടെത്തി.
ഇന്ത്യൻ പാർലമെന്റ് അംഗത്തെ വിവാഹം കഴിച്ച ബ്രിട്ടീഷ് പൗരയ്‌ക്കുംഅലി തൗഖീർ ഷെയ്‌ക്കിന്റെ പ്രവർത്തനങ്ങളിൽ പങ്കുണ്ടെന്ന് എസ്‌ഐടി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, പാകിസ്ഥാൻ സർക്കാരിന്റെ ആഭ്യന്തര മന്ത്രാലയം അസമിൽ നിന്നുള്ള ഒരു പാർലമെന്റ് അംഗത്തിന്റെ സന്ദർശനത്തിന് എങ്ങനെ സൗകര്യമൊരുക്കി എന്നതിലേക്കും അന്വേഷണം വെളിച്ചം വീശുന്നു“ എന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞിരുന്നു.