കോട്ടയം: ചങ്ങനാശേരി എസ്ബി കോളേജിന് സമീപം കാര്‍ ഓട്ടോറിക്ഷയിലിടിച്ച് ഡ്രൈവര്‍ മരിച്ചു. പെരുന്ന മലേക്കുന്ന് പുത്തന്‍പറമ്പില്‍ അനിമോന്‍ (49) ആണ് മരിച്ചത്.
യാത്രക്കാരെ ഇറക്കിയ ശേഷം ഓട്ടോറിക്ഷ തിരിക്കുമ്പോള്‍ കാറിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ അനിമോന്‍ പുറത്തേക്കു തെറിച്ചുവീണു. ഓട്ടോറിക്ഷ റോഡരുകില്‍ കിടന്ന ടിപ്പറില്‍ ഇടിച്ചാണ് നിന്നത്. എന്‍എസ്എസ് മെഡിക്കല്‍ മിഷന്‍ സ്റ്റാന്‍ഡിലെ ഡ്രൈവറാണ് അനിമോന്‍. ഭാര്യ: സുശീല, മക്കള്‍: അര്‍ജുന്‍, ലക്ഷ്മി