
ചണ്ഡീഗഢ്: ചണ്ഡീഗഢിലെ മേയര്‍ തെരഞ്ഞെടുപ്പില്‍ ആം ആദ്മിയെയും കോണ്‍ഗ്രസിനെയും തോല്‍പിച്ച് ബിജെപി വിജയിച്ചതില്‍ വോട്ട് ചോരി ആരോപിച്ചാല്‍ രാഹുല്‍ ഗാന്ധിക്ക് തല്ല് കിട്ടുമെന്ന് ബിജെപി പ്രവര്‍ത്തകര്‍.
കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി ഉള്‍പ്പെടെ ആവശ്യപ്പെട്ടതനുസരിച്ചാണ് കൈ ഉയര്‍ത്തി പിന്തുണ പ്രഖ്യാപിക്കുന്ന രീതിയാണ് മേയര്‍ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ചത്. അല്ലാതെ രഹസ്യബാലറ്റല്ല. 996ന് ശേഷം ഇതാദ്യമായി പരസ്യമായി കൈ ഉയര്‍ത്തി മേയറെ തെരഞ്ഞെടുക്കുന്ന രീതി അവലംബിച്ചത്. ഇതിന് പ്രധാനകാരണമായത് 2024ലെ മേയര്‍ തെരഞ്ഞെടുപ്പില്‍ ആരോപിക്കപ്പെട്ട അഴിമതി ആരോപണമാണ്. അന്ന് ബിജെപി ജയിച്ചെങ്കിലും കോണ്‍ഗ്രസും ആം ആദ്മിയും ആ വിജയം അംഗീകരിക്കാതെ സമരം ചെയ്തു. പിന്നീട് സുപ്രീംകോടതി ബിജെപി വിജയം റദ്ദാക്കി.
പക്ഷെ 2026ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി വ്യക്തമായ ഭൂരിപക്ഷം നേടി. ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ത്ഥിക്ക് 18 വോട്ടുകള്‍ കിട്ടി. ആം ആദ്മി 11 വോട്ടുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് ഏഴ് വോട്ടുകള്‍ മാത്രം. പരസ്യമായി കൈ ഉയര്‍ത്തി പിന്തുണ പ്രഖ്യാപിച്ചതിനാല്‍ ആര് ആര്‍ക്ക് വോട്ട് ചെയ്തു എന്ന കാര്യത്തില്‍ ആര്‍ക്കും സംശയവുമില്ല. ഇനിയും ഈ തെരഞ്ഞെടുപ്പില്‍ വോട്ട് ചോരി ആരോപിച്ചാല്‍, അങ്ങിനെ ചെയ്യുന്നവരെ തല്ലുകയല്ലാതെ മറ്റ് പോംവഴിയില്ലെന്നാണ് ബിജെപി പ്രവര്‍ത്തകര്‍ പറയുന്നത്.