• Fri. Jan 23rd, 2026

24×7 Live News

Apdin News

ചരിത്രം കുറിച്ച അനന്തപുരി ; എൽഡിഎഫ്–യുഡിഎഫ് തമ്മിലുള്ള ഫിക്സഡ് മാച്ചിൽ നിന്ന് പുറത്തുവരാൻ കേരളം ആഗ്രഹിക്കുന്നു ; നരേന്ദ്രമോദി

Byadmin

Jan 23, 2026



തിരുവനന്തപുരം : എൽഡിഎഫ്–യുഡിഎഫ് തമ്മിലുള്ള ഫിക്സഡ് മാച്ചിൽ നിന്ന് പുറത്തുവരാൻ കേരളം ആഗ്രഹിക്കുന്നുവെന്നത് വ്യക്തമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . സോഷ്യൽ മീഡിയയിലാണ് അദ്ദേഹം ഇക്കാര്യം പങ്ക് വച്ചത് .

‘ തിരുവനന്തപുരത്ത് നടക്കുന്ന ബിജെപി–എൻഡിഎ പൊതുയോഗത്തെ അഭിസംബോധന ചെയ്യാൻ ഞാൻ ഉറ്റുനോക്കുന്നു. അടുത്തിടെ നടന്ന കോർപ്പറേഷൻ തെരഞ്ഞെടുപ്പുകളിൽ ഞങ്ങളെ അനുഗ്രഹിച്ച് ഈ നഗരം ചരിത്രം കുറിച്ചു. എൽഡിഎഫ്–യുഡിഎഫ് തമ്മിലുള്ള ഫിക്സഡ് മാച്ചിൽ നിന്ന് പുറത്തുവരാൻ കേരളം ആഗ്രഹിക്കുന്നുവെന്നത് വ്യക്തമാണ്.

ഇന്ന് തിരുവനന്തപുരം നഗരത്തിലെ എന്റെ സഹോദരീ സഹോദരൻമാരുടെ ഒപ്പമായിരിക്കാൻ ഞാൻ ഉറ്റു നോക്കുന്നു. ഈ മഹത്തായ നഗരത്തിൽ നിന്ന് നിരവധി വികസന പദ്ധതികൾക്ക് ഇന്ന് സമാരംഭം കുറിക്കും. അതിൽ ഉൾപ്പെടുന്നവ:

പി.എം. സ്വനിധി ക്രെഡിറ്റ് കാർഡിന്റെ ഉദ്ഘാടനവും ഒരു ലക്ഷം ഗുണഭോക്താക്കൾക്ക് പി.എം. സ്വനിധി വായ്‌പകളുടെ വിതരണവും.കേരളത്തിന്റെ ഗതാഗത ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നത്തിനു മൂന്ന് അമൃത് ഭാരത് എക്‌സ്‌പ്രസ് ട്രെയിനുകളുടെ ഫ്ലാഗ് ഓഫ്. തിരുവനന്തപുരത്തെ CSIR–NIIST ഇന്നൊവേഷൻ, ടെക്‌നോളജി ആൻഡ് എന്റർപ്രണർഷിപ്പ് ഹബ്ബിന്റെ ശിലാസ്ഥാപനം.‘ എന്നും അദ്ദേഹം കുറിച്ചു.

By admin