• Thu. Aug 28th, 2025

24×7 Live News

Apdin News

ചരിത്ര താരമായി അനിമേഷ്: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് സ്പ്രിന്ററായി യോഗ്യത നേടുന്ന ആദ്യ ഭാരതീയന്‍

Byadmin

Aug 28, 2025



ന്യൂദല്‍ഹി: ട്രാക്കില്‍ രാജ്യത്തിന് വേണ്ടി ചരിത്ര മുഹൂര്‍ത്തം സമ്മാനിച്ച് ഭാരതത്തിന്റെ വേഗ പുരുഷന്‍ അനിമേഷ് കുജൂര്‍. ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ സ്പ്രിന്ററായി മത്സരിക്കാന്‍ അവസരം ലഭിക്കുന്ന ആദ്യ ഭാരത താരമായിരിക്കുകയാണ് അനിമേഷ്. ഇന്നലെ പ്രസിദ്ധപ്പെടുത്തിയ പുതുക്കിയ ലോക റാങ്കിങ്ങിന്റെ അടിസ്ഥാനത്തിലാണ് 21കാരനായ അനിമേഷിന് അവസരം ലഭിച്ചത്.

1220 പോയിന്റുമായി ലോക റാങ്കിങ്ങില്‍ 41-ാം സ്ഥാനത്തെത്തിയതോടെയാണ് അനിമേഷ് കുജൂറിന് അടുത്ത മാസം നടക്കുന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ ഭാഗമാകാന്‍ വഴി തുറന്നത്. ഭാരതത്തിലെ ഏറ്റവും വേഗതയേറിയ താരമാണ്. അടുത്തിടെയാണ് താരം 100, 200 മീറ്ററുകളില്‍ ദേശീയ റിക്കാര്‍ഡ് സ്ഥാപിച്ചത്. ലോക അത്‌ലറ്റിക്‌സ് മീറ്റില്‍ 200 മീറ്ററിലേക്കാണ് അനിമേഷ് തെരഞ്ഞെടുക്കപ്പെട്ടത്. ലോക റാങ്കിങ്ങില്‍ 48-ാം സ്ഥാനം വരെയുള്ളവര്‍ക്ക് യോഗ്യത നേടാനാകും. ടോക്കിയോയില്‍ അടുത്ത മാസം 13 മുതല്‍ 21 വരെയാണ് ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്.

ഒഡീഷയില്‍ നിന്നുള്ള അനിമേഷ് കുജൂര്‍ ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലനേട്ടം കൈവരിച്ച പ്രകടനത്തിലൂടെയാണ് ദേശീയ റിക്കാര്‍ഡ് സ്ഥാപിച്ചത്. 20.32 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു. കഴിഞ്ഞയാഴ്‌ച്ച ചെന്നൈയില്‍ നടന്ന നാഷണല്‍ ഇന്റര്‍ സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ്പില്‍ 200 മീറ്ററില്‍ അനിമേഷ് ഫിനിഷ് ചെയ്തത് 20.63 സെക്കന്‍ഡിലാണ്.

 

By admin