• Tue. Oct 13th, 2026

24×7 Live News

Apdin News

ചലോ ദില്ലി മാര്‍ച്ച്; ഇന്നത്തെ സമരം അവസാനിപ്പിച്ച് ഇന്‍ഡ്യാ സഖ്യം

Byadmin

Oct 13, 2026


മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്‍ഡ്യ മുന്നണി നടത്തിയ ‘ചലോ ദില്ലി’ ഇന്നത്തെ സമരം സമാപിച്ചു. എസ്ഐആര്‍ (SIR) നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി സുപ്രിംകോടതിയില്‍ റിട്ട് ഹരജി സമര്‍പ്പിച്ചു. മാര്‍ച്ച് അവസാനിപ്പിക്കണമെന്നും പിരിഞ്ഞുപോകാത്ത പക്ഷം ബലം പ്രയോഗിക്കുമെന്നുമുള്ള പൊലീസ് ഭീഷണിയെത്തുടര്‍ന്ന്, രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ സുപ്രിംകോടതിയിലെത്തുകയും തുടര്‍ന്ന് സമരം അവസാനിപ്പിക്കുകയുമായിരുന്നു.

സമരത്തിനിടയില്‍ ദില്ലിയുടെ വിവിധ ഭാഗങ്ങളില്‍ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായി. മണ്ഡി ഹൗസ് റോഡില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിവീശുകയും ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നേറാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ തടയുകയും ചെയ്തു. കോപ്പര്‍ നിക്കസ് റോഡിലും കൊണാട്ട് പ്ലേസിലും പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി.

വിഷയത്തില്‍ ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ചയ്ക്ക് രാഹുല്‍ ഗാന്ധി അനുമതി തേടിയിരുന്നെങ്കിലും, സമാനമായ വിഷയങ്ങള്‍ കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ കൂടിക്കാഴ്ച നിഷേധിക്കുകയായിരുന്നു. എന്നാല്‍ ഹരജി നല്‍കാന്‍ സ്വാതന്ത്ര്യമുണ്ടെന്നും, കേസ് ഒക്ടോബര്‍ 13-ന് പരിഗണിക്കുമ്പോള്‍ രാഹുല്‍ ഗാന്ധിയുടെ ഹരജിയും പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചതിനെത്തുടര്‍ന്നാണ് അദ്ദേഹം സുപ്രിംകോടതിയെ സമീപിച്ചത്.







By admin